രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളാണ് ടിവിഎസ് മോട്ടോർ. കമ്പനിയുടെ ആദ്യ മോഡേൺ-റെട്രോ മോട്ടോർസൈക്കിളായ ടിവിഎസ് റോണിൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങിയിരുന്നു. ഇപ്പോഴിതാ വാഹനം കേരളത്തിലും അവതരിപ്പിച്ചിരിക്കുകയാണ് ടിവിഎസ്. വാഹനം മൂന്ന് വേരിയൻറുകളിൽ ലഭ്യമാകും. ടിവിഎസ് റോണിൻ എസ്എസ്- 1,49,000 രൂപ, ടിവിഎസ് റോണിൻ ഡിഎസ്- 1,56,500 രൂപ, ഏറ്റവും ഉയർന്ന വേരിയൻറായ ടിവിഎസ് റോണിൻ ടിഡി-യ്‌ക്ക് 1,68,750 രൂപുമാണ് കേരളത്തിലെ എക്സ്-ഷോറൂം വില എന്ന് കമ്പനി വ്യക്തമാക്കുന്നു.
പ്രീമിയം ലൈഫ്സ്റ്റൈൽ മോട്ടോർസൈക്കിളിംഗ് വിഭാഗത്തിലേക്കുള്ള കമ്പനിയുടെ വരവറിയിക്കുന്നതാണ് ടിവിഎസ് റോണിൻ. തങ്ങളുടെ ആരാധകർക്ക് പുതിയ റൈഡിംങ് അനുഭവം കൊണ്ടുവരാനുള്ള ടിവിഎസിന്റെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ വാഹനം. ഡ്യുവൽചാനൽ എബിഎസ്, വോയ്സ് അസിസ്റ്റൻസ്, മെച്ചപ്പെടുത്തിയ കണക്റ്റിവിറ്റി തുടങ്ങി നിരവധി ആകർഷകമായ സാങ്കേതികവിദ്യയും സൗകര്യങ്ങളുമുള്ള കമ്പനിയുടെ ആദ്യ മോട്ടോർസൈക്കിൾ കൂടിയാണിത്.
വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, എൽഇഡി ലൈറ്റിംഗ്, സിഗ്നേച്ചർ ടി-ആകൃതിയിലുള്ള പൈലറ്റ് ലാമ്പ്, സ്റ്റൈലിഷ് 6-സ്‌പോക്ക് 17 ഇഞ്ച് അലോയ് വീലുകൾ, ബ്ലോക്ക് പാറ്റേൺ ടയറുകൾ, എക്‌സ്‌ഹോസ്റ്റ്, മഫ്‌ളർ ഡിസൈൻ എന്നിവയാണ് റോണിന്റെ പ്രധാന ആകർഷണം. 225 സിസി, സിംഗിൾ സിലിണ്ടർ, 4 വാൽവ്, ഓയിൽ-കൂൾഡ് SOHC എഞ്ചിൻ എന്നിവയാണ് റോണിന് കരുത്ത് പകരുന്നത്. 20.4 PS ഉം 19.93 Nm ഉം നൽകുന്നു. കൂടാതെ 5-സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ബന്ധപ്പെടുത്തിയിരിക്കുന്നു. ഡിജിറ്റൽ ക്ലസ്റ്റർ, വോയ്സ് അസിസ്റ്റ്, ടേൺ നാവിഗേഷൻ, ഇൻകമിങ് കോൾ അലേർട്ട്, കോൾ സ്വീകരിക്കാനുളള്ള സംവിധാനം, ഇഷ്ടാനുസൃത വിൻഡോ അറിയിപ്പുകൾ, റൈഡ് അനാലിസിസ് തുടങ്ങിയ സവിശേഷതകളും റോണിനുണ്ട്.
















Comments