കൊച്ചി: മലയാളിയ്‌ക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന ആഘോഷവും ആരവവും നിറഞ്ഞ ആ പഴയ ഓണക്കാലം തിരിച്ചു പിടിക്കാൻ ജനം ടിവി എത്തുന്നു. കൈ നിറയെ സമ്മാനങ്ങളും ഗെയിം ഷോയുമായി ജനംടിവിയുടെ ഓണവണ്ടി ഒരുങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ കേരളക്കരയുടെ ഗ്രാമങ്ങളേയും നഗരങ്ങളേയും ആവേശത്തിലാക്കാൻ ഓണവണ്ടി എത്തും.
സമ്മാനങ്ങളോടൊപ്പം ഓട്ടേറെ വിനോദങ്ങളുമായാണ് ജനംടിവി ഓണ വണ്ടി മലയാളികൾക്ക് മുന്നിലേക്കെത്തുന്നത്. പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസിയും ഗൃഹോപകരണ നിർമ്മാതാക്കളായ ഇംപെക്‌സും പ്രമുഖ ഹെയർ ഓയിൽ നിർമാതാക്കളായ അമൃത വേണിയും ഒരുക്കുന്ന മെഗാ സമ്മാനങ്ങളും കുടുംബത്തിന് ഒരുമിച്ച് പങ്കെടുത്ത് രസിക്കാവുന്ന ഗെയിമുകളും ഓണവണ്ടിയിലുണ്ടാവും.
വടം വലി, ലെമൺ റേസ്, ബലൂൺ ക്രഷ്, സാക്ക് റേസ്, മ്യൂസിക്കൽ ചെയർ തുടങ്ങിയ രസകരമായ ജനപ്രിയ മത്സരങ്ങളാണ് ഓണവണ്ടിയിൽ കാത്തിരിക്കുന്നത്. നാടൻപാട്ടും ഓണശീലുകളും ഓണവിശേഷങ്ങളുമൊക്കെയായി ഈ വർഷത്തെ ഓണാഘോഷം ഗംഭീരമാക്കാൻ ജനം ടിവിയും ഒപ്പമുണ്ടാകും.
തിരുവനന്തപുരം – കാട്ടാക്കട 21-08-2022, കൊട്ടാരക്കര- ടെമ്പിൾ ജംഗ്ഷൻ-22-08-2022, നോർത്ത് പരവൂർ- ആലുവ 23-08-2022, തൃശൂർ ജംഗ്ഷൻ 24-08-2022, കോഴിക്കോട്- തളി 25-08-2022
















Comments