ഇതാണ് മാനുഷികത; ഈ ഉറവ വറ്റാത്ത നന്മയ്ക്ക് നന്ദി പറയുന്നു; മണപ്പുറം ഗ്രൂപ്പ് ഉടമ നന്ദകുമാറിന് അഭിനന്ദനങ്ങളുമായി രാജീവ് കേരളശ്ശേരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതാണ് മാനുഷികത; ഈ ഉറവ വറ്റാത്ത നന്മയ്‌ക്ക് നന്ദി പറയുന്നു; മണപ്പുറം ഗ്രൂപ്പ് ഉടമ നന്ദകുമാറിന് അഭിനന്ദനങ്ങളുമായി രാജീവ് കേരളശ്ശേരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2022, 01:15 pm IST
Facebook
Twitter
WhatsAppTelegram

ബ്രെയിൻ സ്‌ട്രോക്ക് മൂലം കോമ സ്‌റ്റേജിൽ എത്തിയ വീട്ടമ്മയുടെ ആശുപത്രിയിലെ ചെലവുകളെല്ലാം ഏറ്റെടുത്ത് മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ്. മണപ്പുറം ഗ്രൂപ്പ് ഉടമ നന്ദകുമാറിന്റെ വീട്ടിൽ ഹോം നേഴ്‌സായി ജോലി ചെയ്തിരുന്ന വീട്ടമ്മയുടെ ആശുപത്രി ബില്ലാണ് കമ്പനി അടച്ചുതീർത്തത്. പണ്ട് വീട്ടിൽ ജോലി ചെയ്തിരുന്ന ജീവനക്കാരിക്ക് ദുരിതം വന്നപ്പോൾ എന്തെങ്കിലും കൊടുത്ത് ഒഴുവാക്കുന്നതിന് പകരം അവരുടെ എല്ലാ ചെലവുകളും ഏറ്റെടുത്ത കമ്പനി ഉടമയുടെ മഹാമനസ്‌കതയെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സാമൂഹിക പ്രവർത്തകനും വാർഡ് മെമ്പറുമായ രാജീവ് കേരളശ്ശേരിയാണ്  ഈ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.

ബ്രെയിൻ സ്‌ട്രോക്ക് മൂലം അബോധാവസ്ഥയിലായ വീട്ടമ്മയെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില അതീവ ഗുരുതരമായിരുന്നു. കോമ സ്‌റ്റേജിലായ വീട്ടമ്മയെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. ആദ്യ ദിവസം തന്നെ ആശുപത്പിയിലെ ബില്ല് അര ലക്ഷം രൂപ കടന്നിരുന്നു. സാമ്പത്തികമായി പിന്നോട്ടായിരുന്ന കുടുംബത്തിന് ഇത്രയും വലിയ ചെലവ് താങ്ങാനാവില്ലെന്ന് വ്യക്തമായതോടെ സാമ്പത്തിക സഹായത്തിന് വേണ്ടി താൻ മണപ്പുറം ഫിനാൻസുമായി ബന്ധപ്പെട്ടുവെന്ന് രാജീവ് കേരളശ്ശേരി പറയുന്നു.

ഓഫീസിലെ ഒരു സ്റ്റാഫിനെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ഒരു നിശ്ചിത തുക അവർ അടയ്‌ക്കാമെന്ന് പറഞ്ഞു. എന്നാൽ അതുകൊണ്ട് ആ കുടുംബത്തിന് ഒന്നും ആകില്ലെന്ന് മനസിലായതോടെ കമ്പനിയുടെ ജനറൽ മാനേജർ തോമസ് സാറിനെ വിളിച്ചു, വിവരങ്ങൾ അറിയിച്ചു. ഇവർ മണപ്പുറത്തിന്റെ സ്റ്റാഫ് അല്ലെന്നും സ്വകാര്യ ഏജൻസി വഴി വന്ന ഹോം നഴ്‌സ് ആണെന്നും എങ്കിലും മാനുഷിക പരിഗണന വെച്ച് എന്തെങ്കിലും ചെയ്യാനാകുമോ എന്ന് ശ്രമിക്കാം എന്നും അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും ആശുപത്രി ബില്ല് ഒരു ലക്ഷത്തിനടുത്ത് എത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്ന് വ്യക്തമായതോടെ രോഗിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നാൽ അന്ന് വൈകീട്ടോടെ വീട്ടമ്മ കണ്ണുകൾ തുറക്കുകയും കൈകാലുകൾ അനക്കുകയും ചെയ്തു. തുടർന്ന് പിറ്റേന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റുന്നതിന് മുൻപ് വീണ്ടും തോമസ് സാറിനെ വിളിച്ചു. തുടർന്ന് അദ്ദേഹം കമ്പനി ഉടമയായ നന്ദകുമാറിനെ വിളിച്ച് വിവരമറിയിക്കുകയും ആശുപത്രിയിലെ ബില്ല് മുഴുവനായി അടയ്‌ക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അപ്പോഴേക്കും ഒന്നര ലക്ഷം കടന്നിരുന്നു ആശുപത്രി ബില്ല്. ബില്ല് അടച്ചത് കമ്പനി തന്നെയാണ്.

അന്ന് വൈകീട്ടോടെ രോഗിയായ വീട്ടമ്മയെ മണപ്പുറത്തിന്റെ ആംബുലൻസിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയ രോഗിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും അവർ സംസാരിച്ച് തുടങ്ങിയതായും രാജീവ് കേരളശ്ശേരി പോസ്റ്റിൽ പറയുന്നു.

മണപ്പുറം ഗ്രൂപ്പിലെ സ്റ്റാഫ് അല്ലാത്ത, കേവലം കുറച്ച് ദിവസം മാത്രം വീട്ടുജോലി ചെയ്തിട്ടുള്ള ഒരാൾക്ക് അപകടം സംഭവിച്ചപ്പോൾ ബാധ്യത ഏറ്റെടുക്കാതെ എന്തെങ്കിലും ഒരു തുക നൽകി ഒഴിവാക്കുന്നതിന് പകരം അവരുടെ വീട്ടിലെ സ്ഥിതിയറിഞ്ഞ് ആശുപത്രിയിലെ മുഴുവൻ ബിൽ തുക അടക്കാനും മണപ്പുറത്തിന്റെ ഐസിയു ആംബുലൻസിൽ സൗജന്യമായി പാലക്കാട് എത്തിച്ച് നൽകാനും മണപ്പുറം ഉടമ നന്ദകുമാറാണ് നിർദ്ദേശം നൽകിയത്. ഈ മാനുഷികതക്കും ഉറവ വറ്റാത്ത നന്മക്കും അവരുടെ ജീവൻ തിരിച്ച് പിടിക്കാൻ കാരണക്കാരായതിനും മണപ്പുറം ഗ്രൂപ്പിനും നന്ദകുമാര് സാറിനും നന്ദി അറിയിക്കുന്നതായും രാജീവ് കേരളശ്ശേരി പറഞ്ഞു.

 

Tags: MANAPPURAM FINANCE
Share
Tweet
SendShare

More News from this section

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies