ടോക്കിയോ: ചൈനയ്‌ക്കെതിരെ സൈനിക നയം സമ്പൂർണ്ണമായി മാറ്റിക്കൊണ്ട് ജപ്പാന്റെ കനത്ത മുന്നറിയിപ്പ്. പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാൻ 1000 ദീർഘ ദൂര മിസൈലുകളെന്ന അമ്പരപ്പിക്കുന്ന തയ്യാറെടുപ്പാണ് ജപ്പാൻ നടത്തുന്നത്. ഒപ്പം എല്ലാ ദ്വീപുകളേയും മിസൈൽ കവചമാക്കിയെന്നാണ് പ്രതിരോധ വിദഗ്ധർ നൽകുന്ന സൂചന.
മിസൈലുകളെല്ലാം ചൈനയുടേയും വടക്കൻ കൊറിയയുടേയും തീരങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ്. സമീപകാലത്ത് സെൻകാകൂ ദ്വീപിനെ ലക്ഷ്യമാക്കിയുള്ള ചൈനയുടെ നീക്കം ജപ്പാനെ ചൊടിപ്പിച്ചിരുന്നു. കൂടാതെ ക്വാഡ് സഖ്യത്തിന്റെ യോഗത്തിനായി ജോ ബൈഡൻ ടോക്കിയോവിലെത്തിയ ദിവസം ജപ്പാൻ അതിർത്തിവരെ ചൈനയുടെ വിമാനം പറന്നതിലുള്ള അമർഷവും ജപ്പാൻ രേഖപ്പെടുത്തിയിരുന്നു. തായ്‌വാനെതിരെ പടയൊരുക്കം നടത്തുന്ന ചൈനയ്‌ക്കെതിരെ അതീവ ജാഗ്രതയാണ് ക്വാഡ് സഖ്യം പുലർത്തുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിന് ശേഷം ജപ്പാൻ തങ്ങളുടെ സൈനിക മേഖലയിൽ ഇതുപോലൊരു തയ്യാറെടുപ്പ് നടത്തുന്നത് ആദ്യമായിട്ടാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടി ക്കാട്ടുന്നു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായതോടെ അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവികപ്പട പസഫിക്കിൽ അണിനിരന്നതോടെയാണ് ജപ്പാൻ സൈനിക നയ ത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്.
















Comments