ചെക്ക് വാഹന നിർമ്മാതാക്കളായ സ്‍കോഡയ്‌ക്ക് ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എൻയാക് iV എന്ന ഇലക്ട്രിക് ക്രോസ്ഓവർ സ്‍കോഡ അവതരിപ്പിച്ചേക്കുമെന്ന് വിവരങ്ങൾ ലഭിക്കുന്നു. വാഹനത്തിന്റെ പരീക്ഷണം മുംബൈയിൽ നടന്നു. അതേസമയം, ഇതാദ്യമായല്ല എൻയാക് iV ഇന്ത്യയിൽ പരീക്ഷിക്കുന്നത്. വാഹനം ഇന്ത്യൻ നിരത്തുകളിൽ കമ്പനി പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിന് മുമ്പും പല തവണ പ്രചരിച്ചിരുന്നു.
വിപണി പരീക്ഷിക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം CBU അല്ലെങ്കിൽ കംബ്ലീറ്റ് ബിൽറ്റ് യൂണിറ്റ് ആയി എൻയാക് iV ഇന്ത്യയിൽ സ്കോഡ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങൾക്കായി പ്രത്യേകം നിർമ്മിച്ച ഫോക്‌സ്‌വാഗന്റെ എംഇബി പ്ലാറ്റ്‌ഫോമാണ് എൻയാക് iV-യിൽ സ്കോഡ ഉപയോഗിക്കുന്നത്. അടിസ്ഥാനപരമായി ഇത് ഒരു ഇലക്ട്രിക് സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമാണ്. മികവുറ്റ തരത്തിൽ വാഹനം പാക്കേജ് ചെയ്യാൻ ഇത് സഹായകമാകും.
ഇനിയാക്ക് iV-യ്‌ക്ക് 4,648 mm നീളം, 1,877 mm വീതി, 1,616 mm ഉയരവും ഉണ്ടായിരിക്കും. സ്കോഡയുടെ കോഡിയാക് മോഡലിനേക്കാൾ അല്പം ചെറുതാണ് എൻയാക് iV എങ്കിയെങ്കിലും ഇലക്‌ട്രിക് പ്ലാറ്റ്‌ഫോം ആയതിനാൽ ക്യാബിനിൽ സ്ഥലം കുറവ് തോന്നില്ല. ടോപ്പ്-എൻഡ് vRS വേരിയന്റിന് താഴെയുള്ള എൻയാക് iV 80x സ്‌കോഡ പരീക്ഷിച്ചു വരികയാണ്. 7 kWh ബാറ്ററി പായ്‌ക്ക് വാഹനത്തിന് ലഭ്യമാക്കുന്നു. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 125 kW വരെ ചാർജ് വേഗത്തിൽ ചെയ്യാൻ സാധിക്കും.
WLTP സൈക്കിൾ അനുസരിച്ച് ഇനിയാക്ക് iV-യുടെ ഡ്രൈവിംഗ് റേഞ്ച് 513 കിലോമീറ്ററാണ്. വാഹനത്തിന് ഡ്യുവൽ മോട്ടോറുകൾ ഉണ്ട്. അതായത് ഓരോ ആക്സിലിലും ഓരോന്ന് വീതം. അതിനാൽ ഓൾ-വീൽ ഡ്രൈവും വാഹനത്തിന് ലഭിക്കുന്നു. കൂടാതെ, പവർ ഔട്ട്പുട്ട് 265Ps ആയതിനാൽ 6.9 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗത ഇനിയാക്ക് iV-യ്‌ക്ക് കൈവരിക്കാൻ സാധിക്കും.
















Comments