റോഡിൽ ഒരു സ്കോഡ കണ്ട് ഞെട്ടി!; കൊമ്പൻമാരോട് കൊമ്പ് കോർക്കാൻ പുതിയ അവതാരമോ; കാത്തിരിപ്പിൽ വാഹനലോകം- skoda, iv enyaq
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

റോഡിൽ ഒരു സ്കോഡ കണ്ട് ഞെട്ടി!; കൊമ്പൻമാരോട് കൊമ്പ് കോർക്കാൻ പുതിയ അവതാരമോ; കാത്തിരിപ്പിൽ വാഹനലോകം- skoda, iv enyaq

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2022, 03:03 pm IST
Facebook
Twitter
WhatsAppTelegram

ചെക്ക് വാഹന നിർമ്മാതാക്കളായ സ്‍കോഡയ്‌ക്ക് ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. എൻയാക് iV എന്ന ഇലക്ട്രിക് ക്രോസ്ഓവർ സ്‍കോഡ അവതരിപ്പിച്ചേക്കുമെന്ന് വിവരങ്ങൾ ലഭിക്കുന്നു. വാഹനത്തിന്റെ പരീക്ഷണം മുംബൈയിൽ നടന്നു. അതേസമയം, ഇതാദ്യമായല്ല എൻയാക് iV ഇന്ത്യയിൽ പരീക്ഷിക്കുന്നത്. വാഹനം ഇന്ത്യൻ നിരത്തുകളിൽ കമ്പനി പരീക്ഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിന് മുമ്പും പല തവണ പ്രചരിച്ചിരുന്നു.

വിപണി പരീക്ഷിക്കുന്നതിന്റെ ഭാഗമായി അടുത്ത വർഷം CBU അല്ലെങ്കിൽ കംബ്ലീറ്റ് ബിൽറ്റ് യൂണിറ്റ് ആയി എൻയാക് iV ഇന്ത്യയിൽ സ്കോഡ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങൾക്കായി പ്രത്യേകം നിർമ്മിച്ച ഫോക്‌സ്‌വാഗന്റെ എംഇബി പ്ലാറ്റ്‌ഫോമാണ് എൻയാക് iV-യിൽ സ്കോഡ ഉപയോ​ഗിക്കുന്നത്. അടിസ്ഥാനപരമായി ഇത് ഒരു ഇലക്ട്രിക് സ്കേറ്റ്ബോർഡ് പ്ലാറ്റ്ഫോമാണ്. മികവുറ്റ തരത്തിൽ വാഹനം പാക്കേജ് ചെയ്യാൻ ഇത് സഹായകമാകും.

ഇനിയാക്ക് iV-യ്‌ക്ക് 4,648 mm നീളം, 1,877 mm വീതി, 1,616 mm ഉയരവും ഉണ്ടായിരിക്കും. സ്കോഡയുടെ കോഡിയാക് മോഡലിനേക്കാൾ അല്പം ചെറുതാണ് എൻയാക് iV എങ്കിയെങ്കിലും ഇലക്‌ട്രിക് പ്ലാറ്റ്‌ഫോം ആയതിനാൽ ക്യാബിനിൽ സ്ഥലം കുറവ് തോന്നില്ല. ടോപ്പ്-എൻഡ് vRS വേരിയന്റിന് താഴെയുള്ള എൻയാക് iV 80x സ്‌കോഡ പരീക്ഷിച്ചു വരികയാണ്. 7 kWh ബാറ്ററി പായ്‌ക്ക് വാഹനത്തിന് ലഭ്യമാക്കുന്നു. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 125 kW വരെ ചാർജ് വേ​ഗത്തിൽ ചെയ്യാൻ സാധിക്കും.

WLTP സൈക്കിൾ അനുസരിച്ച് ഇനിയാക്ക് iV-യുടെ ഡ്രൈവിംഗ് റേഞ്ച് 513 കിലോമീറ്ററാണ്. വാഹനത്തിന് ഡ്യുവൽ മോട്ടോറുകൾ ഉണ്ട്. അതായത് ഓരോ ആക്സിലിലും ഓരോന്ന് വീതം. അതിനാൽ ഓൾ-വീൽ ഡ്രൈവും വാഹനത്തിന് ലഭിക്കുന്നു. കൂടാതെ, പവർ ഔട്ട്പുട്ട് 265Ps ആയതിനാൽ 6.9 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗത ഇനിയാക്ക് iV-യ്‌ക്ക് കൈവരിക്കാൻ സാധിക്കും.

 

Tags: skoda
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies