കൊൽക്കത്ത: എട്ട് മാസം ഗർഭിണിയായ യുവതിയ്‌ക്ക് ക്രൂര ആക്രമണം. തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരാണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. നർക്കൽദംഗ പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
തൃണമൂൽ എംഎൽഎ പരേഷ് പോളിന്റെ നിർദേശപ്രകാരമാണ് അക്രമം നടന്നതെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തിന് ഇരയായ യുവതി ബിജെപി പ്രവർത്തകനായ ശിവശങ്കർ ദാസിന്റെ മരുമകളാണ്. ബെലെഗാട്ടയിലെ ശിവശങ്കർ ദാസിന്റെ വീട്ടിലേക്ക് രണ്ട് ടിഎംസി പ്രവർത്തകർ അതിക്രമിച്ച് കയറുകയും എട്ട് മാസം ഗർഭിണിയായ മരുമകളെ ആക്രമിക്കുകയുമായിരുന്നു.
ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ശിവശങ്കർ ദാസും തൃണമൂൽ പ്രവർത്തകയായ യുവതിയുടെ അമ്മയുമായി നിലനിന്ന പ്രശ്നങ്ങളാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. നേരത്തെ ശിവശങ്കർ ദാസിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
















Comments