ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൽ നിന്നും പാഴസൽ വാങ്ങിയ ആഹാരത്തിൽ പുഴുവും പാറ്റയും. കട്ടപ്പന മാർക്കറ്റിലെ സിറ്റി ഹോട്ടലിൽ നിന്നും വാങ്ങിയ ആഹാരത്തിലാണ് പാറ്റയെയും പുഴുവിനെയും കണ്ടത്. സംഭവത്തിൽ പരാതി നൽകിയതോടെ ഹോട്ടൽ ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി.
ഞായറാഴ്ചയായിരുന്നു സംഭവം. മേട്ടുക്കുളി സ്വദേശിനി ലിസിയ്‌ക്കാണ് വൃത്തിഹീനമായ ഭക്ഷണം ലഭിച്ചത്. പൊറോട്ടയും, സാമ്പാറുമാണ് ലിസി വാങ്ങിയത്. എന്നാൽ വീട്ടിൽ കൊണ്ടുപോയി കഴിക്കാനായി എടുത്തപ്പോൾ ചത്ത പാറ്റയെയും പുഴുവിനെയും കാണുകയായിരുന്നു. ഇതോടെ ലിസി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി ഹോട്ടലിൽ എത്തി അധികൃതർ പരിശോധന നടത്തി. ഹോട്ടൽ പ്രവർത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയതോടെ ഹോട്ടൽ അടച്ചുപൂട്ടിക്കുകയായിരുന്നു.
Comments