ലക്‌നൗ: പ്രശസ്ത ക്ഷേത്രമായ ഗോരഖ്‌നാഥിൽ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം നൽകിയ യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഗോരഖ്‌നാഥ് സ്വദേശിയായ മുബാറക്ക് അലിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ട് മൊബൈൽ ഫോണും സിം കാർഡും കണ്ടെടുത്തു.
മുബാറക്ക് അലി ഫെയ്‌സ്ബുക്ക് വഴിയാണ് ക്ഷേത്രത്തിൽ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. സുഹൃത്തായ ബസലത്ത് അലിയുടെ പേരിലുള്ള സിം ഉപയോഗിച്ചാണ് ഫെയ്‌സ്ബുക്ക് ഐഡി നിർമ്മിച്ചതെന്ന് പ്രതി സമ്മതിച്ചു. കടം വാങ്ങിയ പണം തിരികെ നൽകാൻ ബസലത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ ഇത്തരത്തിൽ വിവാദ പോസ്റ്റിട്ടതെന്ന് വ്യക്തമാക്കി.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ട മുകുന്ദ്പൂർ ഗ്രാമവാസിയായ ബസലത്ത് അലിയിൽ നിന്ന് മുബാറക് അലി 40,000 രൂപ കടം വാങ്ങിയെന്നും അലി പണം തിരികെ ചോദിച്ചപ്പോളാണ് ഇത്തരത്തിൽ ഭീഷണി സ്‌ന്ദേശം പോസ്റ്റ് ചെയ്തതെന്നും പോലീസ് സൂപ്രണ്ട് ഡോ.കൗസ്തുഭ് പറഞ്ഞു.സൈബർ സെല്ലിന്റെ സഹായത്തോടെ കേസ് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments