ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ഒപ്പില്ലാതെ തന്റെ ഓഫീസിലേക്ക് ഫയലുകൾ അയക്കേണ്ടതില്ലെന്ന് ഡൽഹി ലഫ്നറ്റന്റ് ഗവർണർ വികെ സക്സേന. . ഇത്തരത്തിൽ അയച്ച ഫയലുകൾ സ്വയം ഒപ്പിട്ടതിന് ശേഷം വീണ്ടും അയക്കാൻ ലഫ്. ഗവർണർ കെജ്‌രിവാളിനോട് നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ ഒപ്പിന്റെ അഭാവത്തിൽ മുഖ്യമന്ത്രിയുടെ അംഗീകരാത്തോടെയാണോ ഫയലുകൾ ഗവർണറുടെ ഓഫീസിലെത്തുന്നതെന്ന് ഉറപ്പു വരുത്താൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു. 2022-ലെ മാനുവൽ ഓഫ് ഓഫീസ് പ്രേസിജ്യർ പ്രകാരം ഉദ്യോഗസ്ഥർ ഫയലുകളിൽ മുഖ്യമന്ത്രി ഒപ്പവെച്ചതിന് ശേഷം മാത്രമേ ഗവർണർക്ക് കൈമാറാൻ കഴിയൂ. സുഗമമായ ഭരണം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതും പരിഗണിക്കാവുന്നതാണെന്നും സക്‌സേന വ്യക്തമാക്കി.
പുതുക്കിയ എക്സൈസ് നയത്തിൽ ക്രമക്കേട് നടത്തിയതിനാൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഗവർണറുടെ സുപ്രധാന നിർദേശം.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ സിബിഐ അന്വേഷണത്തിന് സക്‌സേന ശുപാർശ ചെയ്തതിനെ തുടർന്നാണ് എഫ്ഐആർ ഫയൽ ചെയ്തത്. എക്‌സൈസ് പോളിസി കേസിൽ ഉപമുഖ്യമന്ത്രിയ്‌ക്കെതിരെ കേസ് അന്വേഷണം പുരോഗമിച്ച് വരുകയാണ്.കേസിൽ സിസോദയ ഒന്നാം പ്രതിയെന്ന് സിബിഐ വ്യക്തമാക്കിയിരുന്നു. എക്സൈസ് നയത്തിൽ വരുത്തിയ ഭേദഗതികൾ, ലൈസൻസികൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകൽ, ലൈസൻസ് ഫീസ് ഇളവ്, അനുമതിയില്ലാതെ എൽ-1 ലൈസൻസ് നീട്ടൽ തുടങ്ങിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കേന്ദ്ര ഏജൻസി പറഞ്ഞിരുന്നു.
















Comments