മാലി: മാലിദ്വീപിൽ മന്ത്രിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് മതതീവ്രവാദി. പരിസ്ഥിതി, കാലാവസ്ഥാ, സാങ്കേതിക വകുപ്പ് മന്ത്രിയും, ജുംപൂരീ പാർട്ടി വക്താവുമായ അലി സോലിഹിന് നേരെയാണ് ആക്രമണം. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഹുൽഹുൽമാലിയിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ഇരുചക്രവാഹനം തടഞ്ഞു നിർത്തിയ ശേഷം അക്രമി അദ്ദേഹത്തെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് മുൻപായി ഇയാൾ ഖുർആൻ വാക്യങ്ങൾ ചൊല്ലിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
സോലിഹിന്റെ കഴുത്ത് ലക്ഷ്യമിട്ടായിരുന്നു മതതീവ്രവാദിയുടെ ആക്രമണം. എന്നാൽ ശക്തമായി പ്രതിരോധിച്ചതിനാൽ ഇതിന് കഴിഞ്ഞില്ല. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കൈയ്‌ക്കും ചെവിയിലും പരിക്കേറ്റിട്ടുണ്ട്. അക്രമിയുടെ പക്കൽ നിന്നും ഇരുചക്രവാഹനം ഉപേക്ഷിച്ച് ഓടിയ സോലിഹിനെ പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Comments