ഡെറാഡൂൺ:ഉത്തരാഖണ്ഡിൽ വിമാനതാവളമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പുഷ്ക്കർ സിംഗ് ധാമി. ഉത്തരാഖണ്ഡിലെ ചൗഖാതിയ മേഖലയിൽ വിമാനത്താവളം അത്യന്താപേക്ഷി തമാണെന്ന് ധാമി . കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന23-ാമത് മദ്ധ്യമേഖല കൗൺസിൽ മീറ്റിംഗിലാണ് ധാമി ആവശ്യം മുന്നോട്ട് വെച്ചത്.
നിലവിൽ നാല് വിമാനത്താവളങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ഡെറാഡൂണിലേത് മാത്രമാണ് വലിയ വിമാനങ്ങൾ ഇറങ്ങാൻ പാകത്തിനുള്ളത്. ഡെറാഡൂണിലെ നിലവിലെ വിമാനത്താവളത്തിന്റെ സൗകര്യവികസനത്തിനായി കേന്ദ്രസർക്കാർ നൽകിയ സഹായത്തിന് പുഷ്ക്കർ സിംഗ് ധാമി നന്ദി അറിയിച്ചു. ഇതിനൊപ്പം സംസ്ഥാനത്തെ പന്ത്നഗർ, പിത്തോറാഗഡ് വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം ഗൗച്ചാർ, ചിന്യാലീസോദ് വിമാനത്താവളങ്ങളും വികസിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് ധാമി പറയുന്നത്.
ചാർഥാം യാത്രയ്ക്ക് എല്ലാവർഷവും എത്തുന്നവരുടെ തിരക്ക് വർദ്ധിക്കുന്നതും റോഡ് വഴിയുള്ള തിരക്ക് ഒഴിവാക്കാനും നിലവിലെ ചെറുവിമാനത്താവളങ്ങൾ വികസിക്കുന്നത് ഏറെ ഗുണകരമാണെന്നും പുഷ്ക്കർ സിംഗ് ധാമി പറഞ്ഞു. ഉത്തരാഖണ്ഡ് കാലാവസ്ഥാ വ്യതിയാനങ്ങളുടെ കടുത്ത ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അത്തരം മാറ്റങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകാൻ മികച്ച റഡാർ സംവിധാനങ്ങൾ അടിയന്തിരമായി അനുവദിക്കണ മെന്നും ധാമി ആവശ്യപ്പെട്ടു.
Comments