വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്ക് പോയ തീർത്ഥാടകരെ കൊലപ്പെടുത്തിയ സംഭവം; റിയാസി ഭീകരാക്രമണക്കേസ് എൻഐഎയ്ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം 
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്ക് പോയ തീർത്ഥാടകരെ കൊലപ്പെടുത്തിയ സംഭവം; റിയാസി ഭീകരാക്രമണക്കേസ് എൻഐഎയ്‌ക്ക് കൈമാറി ആഭ്യന്തര മന്ത്രാലയം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 11:40 am IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ജമ്മുകശ്മീരിലെ റിയാസിയിൽ തീർത്ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. കേസ് എൻഐഎയ്‌ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന ഉന്നതതല യോ​ഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. അതേസമയം ഔദ്യോ​ഗിക ഉത്തരവിന് മുൻപ് തന്നെ കശ്മീർ പൊലീസിൽ നിന്ന് കേസ് ഏറ്റെടുത്ത് പ്രാഥമിക അന്വേഷണം ആരംഭിച്ച എൻഐഎ, കേസിന്റെ എഫ്ഐആർ ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചു.

കശ്മീരിലെ റിയാസിയിൽ ജൂൺ ഒമ്പതിന് വൈകിട്ടായിരുന്നു തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ശിവഖോരി ക്ഷേത്രത്തിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു തീർത്ഥാടകർ. വെടിവയ്പ്പിനെ തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞു. ആക്രമണത്തിൽ കുഞ്ഞുങ്ങളടക്കം ഒമ്പത് പേർ കൊല്ലപ്പെടുകയും 40ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തർ‌പ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ബസിലുണ്ടായിരുന്നത്.

കഴിഞ്ഞയാഴ്ച കത്വയിലും ദോഡയിലും നടന്ന മറ്റ് ഭീകരാക്രമണങ്ങൾക്ക് റിയാസി ആക്രമണവുമായി ബന്ധമുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക വിലയിരുത്തൽ. ഭീകരാക്രമണത്തിന് പിന്നിൽ വലിയ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അത് പുറത്തുകൊണ്ടുവരുമെന്നും എൻഐഎ ഉദ്യോ​ഗസ്ഥർ അറിയിച്ചു.

റിയാസി, കത്വ, ​ദോഡ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ജമ്മുകശ്മീർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭീകരർക്ക് വേണ്ട പിന്തുണ നൽകിയെന്ന് സംശയിക്കുന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Tags: NIAreasi attackbus attack
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies