ഡൽഹി: ശ്രീലങ്ക ഉൾപ്പടെ വെളി രാജ്യങ്ങളിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും രാജ്യത്തിന് പ്രധാന വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ശ്രീലങ്കയിലെ സംഭവ വികാസങ്ങളെ ഇന്ത്യ തുടർച്ചയായി പിന്തുടരുന്നുണ്ട്. അയൽ രാജ്യത്തുള്ള ഇന്ത്യൻ പൗരന്മാർ കരുതലും ജാഗ്രതും പുലർത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലങ്കയിലെ സംഭവവികാസങ്ങൾ ഇന്ത്യ കൃത്യമായി വിക്ഷിക്കുന്നുണ്ട്. ഇന്ത്യയ്‌ക്ക് പുറത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വവും ക്ഷേമവും രാജ്യത്തിന് പ്രധാനമാണ്. ഇന്ത്യക്കാരാണ് ശ്രീലങ്കയിലെ ബഹുഭൂരിപക്ഷം വിനോദ സഞ്ചാരികളും. ശ്രീലങ്കയിൽ ആയിരിക്കുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്താൻ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം നൽകുന്നുണ്ട്. എന്ത് അത്യാവശ്യ യാത്രയ്‌ക്ക് പുറപ്പെട്ടാലും നാണയ വിനിമയ സാഹചര്യവും, ഇന്ധന ലഭ്യതയുമടക്കം ഉറപ്പു വരുത്തണം.
ശ്രീലങ്കയിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ ശ്രീലങ്കയിലെ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരനും അവിടെ അക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല, ഒരാളും അക്രമിക്കപ്പെടില്ല. ഇത് സംബന്ധിച്ചും ഇന്ത്യൻ പൗരർക്ക് തങ്ങൾ നിർദേശം നൽകിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. പാകിസ്താനിൽ സിഖ് സ്ത്രീയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സംഭവം വിഷമിപ്പിക്കുന്നതാണ്. പാകിസ്താനിലെ മതപരമായ അസഹിഷ്ണുത ഞെട്ടിപ്പിക്കുന്നതാണെന്നും അവിടുത്തെ ന്യൂനപക്ഷം അനുഭവിക്കുന്ന മതപീഡനത്തിന്റെ മറ്റൊരുദാഹരണമാണ് ഇതെന്നും ബാഗ്ചി ചൂണ്ടിക്കാണിച്ചു.
















Comments