ന്യൂഡൽഹി: കോൺഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജി വെച്ചു. പ്രാഥമിക അംഗത്വം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം രാജി വെച്ചു. കോൺഗ്രസിലെ ജി 23 വിമത സംഘത്തിന്റെ നേതാവായിരുന്നു അദ്ദേഹം.
നേരത്തെ അദ്ദേഹം ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. ഏറെ നാളുകളായി അദ്ദേഹവും കോൺഗ്രസുമായി സ്വരചേർച്ചയിലല്ലായിരുന്നു. പാർട്ടിയുടെ പല നയങ്ങൾക്കുമെതിരെ ഗുലാം നബി ആസാദ് രംഗത്തെത്തിയത് സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ചൊടിപ്പിച്ചിരുന്നു.
2009 മുതൽ 2014 വരെ രണ്ടാം യുപിഎ സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു.2014 മുതൽ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ആസാദ് അഞ്ച് തവണ രാജ്യസഭാംഗം, രണ്ട് തവണ ലോക്‌സഭാംഗം, 2005 മുതൽ 2008 വരെ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Comments