ഇസ്ലാമാബാദ്: പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തീവ്രവാദ കേസിൽ ജാമ്യത്തിനായി കോടതിയിൽ എത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഇമ്രാൻ. ഷഹബാസ് ഷെരീഫ് സർക്കാരിന്റെ പ്രവൃത്തികൾ മൂലം പാകിസ്താൻ ഇന്ന് ലോകത്തിന് മുന്നിൽ പരിഹസിക്കപ്പെടുകയാണെന്നായിരുന്നു ഇമ്രാന്റെ വാക്കുകൾ.
സത്യം പറയുന്നതിന് രാജ്യത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാർട്ടിയുടെ നേതാവിനെ തീവ്രവാദിയാക്കി ചിത്രീകരിച്ച് അറസ്റ്റ് ചെയ്യാനാണ് അവർ ശ്രമിക്കുന്നത്. തീരുമാനങ്ങൾ കൈക്കൊള്ളുകയും അവ നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ രാജ്യത്തെ കുറിച്ച് ചിന്തിക്കണം. ഞാൻ വളരെ അപകടകാരിയാണെന്ന് അവർ മറക്കുന്നു. ഇമ്രാൻ ഖാൻ പറഞ്ഞു.
വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് ഇമ്രാൻ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ഇമ്രാൻ ഖാന് ഇസ്ലാമാബാദ് ഹൈക്കോടതി ഓഗസ്റ്റ് 25 വരെ സംരക്ഷണ ജാമ്യം അനുവദിച്ചിരുന്നു. ഇത് സെപ്റ്റംബർ 1 വരെ നീട്ടണം എന്ന് ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ അപേക്ഷ നൽകിയിരുന്നു. ഇത് കോടതി അംഗീകരിച്ചു.
Comments