ബംഗളൂരു : ആൺസുഹൃത്തിന് വേണ്ടി 17 കാരി വീട്ടിൽ നിന്ന് മോഷ്ടിച്ചത് സ്വർണവും വെള്ളിയും. ബംഗളൂരുവിലാണ് സംഭവം. 1.9 കിലോഗ്രാം സ്വർണവും 5 കിലോ വെള്ളിയും പണവുമാണ് പെൺകുട്ടി ആരുമറിയാതെ ആൺസുഹൃത്തിന് എടുത്ത് കൊടുത്തത്. സ്വർണവും വെള്ളിയും നഷ്ടപ്പെട്ടെന്ന് അറിഞ്ഞ് പിതാവ് മകളോട് ചോദിച്ചതോടെയാണ് സംഭവം പുറത്തുവരുന്നത്.
രണ്ട് വർഷത്തോളമായി പെൺകുട്ടി പ്രണയത്തിലായിരുന്നുവെന്നും ആൺസുഹൃത്ത് തന്നെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയതായും കുട്ടി വെളിപ്പെടുത്തി. ഇതോടെ പിതാവ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ 20 കാരനായ ബിരുദ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
2021 ൽ പെൺകുട്ടിയുടെ അമ്മ മരിച്ചിരുന്നു. ഇതിൽ മാനസികമായി തളർന്ന വീട്ടുകാർക്ക് സ്വർണം ഉൾപ്പെടെയുള്ള വസ്തുക്കളിൽ ശ്രദ്ധ ചെലുത്താനായില്ല. ജുലൈയിൽ ഇൻഷുറൻസ് കമ്പനിയുടെ ഉദ്യോഗസ്ഥൻ എത്തി ആഭരണങ്ങളുടെ പ്രീമിയം അടക്കണമെന്നാവശ്യപ്പെട്ടപ്പോഴാണ് വീട്ടിൽ നിന്ന് ഇവയൊക്കെ നഷ്ടപ്പെട്ട വിവരം ഇയാൾ അറിയുന്നത്.
Comments