ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഉടൻ ഏറ്റെടുക്കുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ഹരീഷ് റാവത്ത്. ഞായറാഴ്ചയാണ് പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ ചേർന്ന പ്രവർത്തക സമിതിയാണ് തിരഞ്ഞെടുപ്പ് നടത്താൻ അന്തിമ തീരുമാനം കൈക്കൊണ്ടത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനം സ്വീകരിക്കാൻ രാഹുൽ ഗാന്ധിയോട് എല്ലാ പാർട്ടി പ്രവർത്തകരും അവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഉടൻ തന്നെ ആ സ്ഥാനം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ റാവത്ത് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 17 ന് നടന്നാൽ വോട്ടെണ്ണൽ 19 നും നടക്കും.
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും ദയനീയ പരാജയം ഉണ്ടായതിനെ തുടർന്നാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി വീണ്ടും പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുകയായിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ അഭിപ്രായം വ്യത്യാസം പ്രകടിപ്പിച്ചതിനെ തുടർന്ന് സോണിയ ഗാന്ധിയും സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് രാജിവെച്ചതിനെ തുടർന്ന് കോൺഗ്രസിൽ വീണ്ടും ആശങ്കയുടെ സാഹചര്യമാണ് നിലനിൽക്കുന്നത്.
രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഗുലാം നബി ആസാദ് പാർട്ടിയിൽ നിന്ന് പടിയിറങ്ങിയത്. രാഹുൽ പക്വതയില്ലാത്ത നേതാവാണെന്നും പാർട്ടിയെ തകർത്തത് രാഹുലിന്റെ നേതൃത്വത്തിലെ കഴിവില്ലായ്മയാണെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു.
Comments