ഡൽഹി: അജയ് സിംഗ് എഴുതിയ ‘ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി'(പുതിയ ബിജെപിയുടെ ശില്പി) എന്ന പുസ്തകത്തിന്റെ പ്രകാശനം ഡൽഹിയിൽ നടന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചു. ബിജെപിയെ ഒരു വലിയ ശക്തിയാക്കി മാറ്റുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ അത്ഭുതകരമായ സംഭാവനകളുടെ വിവരണമാണ് പുസ്തകമെന്നും അജയ് സിംഗിന്റെ ഉദ്യമം വിജയമായി തീരട്ടെ എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

നാൽപ്പത് വർഷത്തിനുള്ളിൽ ഭാരതത്തിന്റെ രാഷ്‌ട്രീയ ഭൂമികയിൽ ഏറ്റവും വലിയ ശക്തിയായും ലോകത്തെ ഏറ്റവും വലിയ പാർട്ടിയായും ബിജെപി മാറി. അതിന്റെ ചരിത്രപരമായ ഉയർച്ച സ്വഭാവികമായി തോന്നാമെങ്കിലും 180 ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള സംഘടനയുടെ വളർച്ചയ്‌ക്ക് സഹായിച്ച നിരവധി ആസൂത്രണങ്ങളും കൂടിയാലോചനകളുമുണ്ട്. പതിറ്റാണ്ടുകളായി ബിജെപി എങ്ങനെ രൂപാന്തരപ്പെട്ടുവെന്ന് വിശദീകരിക്കുകയാണ് ‘ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി’ എന്ന പുസ്കത്തിലൂടെ ഗ്രന്ഥകാരൻ. അത് സമർത്ഥിക്കുന്നതിന് ആഴത്തിലുള്ള ഗവേഷണവും കൃത്യമായ ഉദാഹരണങ്ങളും അജയ് സിംഗ് മുന്നോട്ട് വെയ്‌ക്കുന്നു.

പാർട്ടി കെട്ടിപ്പടുക്കുന്നതിനു വേണ്ടി നരേന്ദ്രമോദി എന്ന നേതാവിന്റെ പരീക്ഷണങ്ങളും ശ്രദ്ധയും അദ്ദേഹം പ്രയോഗിച്ച വ്യത്യസ്തമായ നൂതന രീതികളും സംഭാവനകളും വിവരിക്കുന്ന പുസ്തകമാണ് ‘ദി ആർക്കിടെക്റ്റ് ഓഫ് ദ ന്യൂ ബിജെപി’. അധികമാരും അറിഞ്ഞിട്ടില്ലാത്ത നരേന്ദ്രമോദിയുടെ സംഭാവനകൾ ജനങ്ങളിലേയ്‌ക്കും പാർട്ടി പ്രവർത്തകരുടെ ഇടയിലേയ്‌ക്കും എത്തിക്കുക എന്ന ലക്ഷ്യമാണ് എഴുത്തുകാരനുള്ളത്. പാർട്ടിയുടെ ചരിത്രവും വളർച്ചയും നേതാക്കളുടെയും പാർട്ടി പ്രവർത്തകരുടെയും ത്യാഗങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ചുമതലപ്പെട്ടവർ, ജനസംഘം പ്രവർത്തകർ, ബിജെപി നേതാക്കൾ, നിരവധി സാധാരണ പ്രവർത്തകർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങൾക്കും നീരീക്ഷണത്തിനും അവസാനമാണ് അജയ് സിംഗ് പുസ്തകം രചിച്ചിരിക്കുന്നത്.
















Comments