ആരാണ് ജസ്റ്റിസ് യുയു ലളിത്: ഫേസ്ബുക്കിലെ ഒരു ഫ്ലാഷ് ബാക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ആരാണ് ജസ്റ്റിസ് യുയു ലളിത്: ഫേസ്ബുക്കിലെ ഒരു ഫ്ലാഷ് ബാക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2022, 07:50 am IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ 49-ാത് ചീഫ് ജസ്റ്റിസായി യുയു ലളിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിരിക്കുകയാണ്. ബോംബെ ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അച്ഛൻ ഉമേഷ് രംഗനാഥ് ലളിത്, തന്റെ മകന്റെ ആദ്യ ദിന കോടതി നടപടികൾ കാണാൻ നേരിട്ടെത്തിയിരുന്നു. തിരക്കുപിടിച്ച കോടതി മുറിയിൽ അദ്ദേഹവുമുണ്ടായി. കോടതിയിൽ ഇരിക്കാൻ ഇരിപ്പിടം ഒരുക്കിക്കൊടുത്തെങ്കിലും അദ്ദേഹമത് ആദരപൂർവ്വം നിഷേധിച്ചിരുന്നു. 20 മിനിറ്റോളം നേരം എല്ലാം നോക്കിനിന്ന അദ്ദേഹം ചീഫ് ജസ്റ്റിസായ സ്വന്തം മകനെ വണങ്ങിയ ശേഷമാണ് കോടതി മുറി വിട്ടത്.

രാജ്യം അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിലൂടെ കടന്നുപോയ കാലത്ത്, ജനങ്ങൾക്ക് വേണ്ടി പോരാടിയ അഭിഭാഷകനായിരുന്നു ഉമേഷ് ലളിത്. ജസ്റ്റിസ് യുയു ലളിതിന്റെ പിതാവ് യുആർ ലളിതിനെക്കുറിച്ചുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

40 വർഷങ്ങൾക്കു മുൻപ്. ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതിയുടെ കീഴിൽ ഭാരതം അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്തിലൂടെ കടന്നു പോയ സമയത്ത്, അടിയന്തിരാവസ്ഥക്കെതിരെ ശബ്ദമുയർത്തിയ ആർഎസ്എസ്, ജനസംഘം, സോഷ്യലിസ്റ്റ്, ജനതാ, കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതാക്കന്മാരെയും, പ്രവർത്തകരെയും രാജ്യത്ത് ആകമാനം പോലീസ് വേട്ടയാടി ക്രൂരമായി ഭേദ്യം ചെയ്തു തുറുങ്കിൽ അടച്ചിരുന്നു. പൗരാവകാശങ്ങൾ സസ്‌പെൻഡ് ചെയ്യപ്പെട്ടു നിൽക്കുന്ന കാലത്ത് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്ജി ആയ ജസ്റ്റിസ് യുആർ ലളിതിന്റെ മുൻപിലേക്ക് ഒരു കേസ് എത്തി.

സോഷ്യലിസ്റ്റ് നേതാവായ മോഹൻ ദാരിയയുടെ പ്രസംഗം അച്ചടിച്ച നോട്ടീസുമായി മൂന്നു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്ക് വേണ്ടി എബി വാജ്പേയിയും, ജയപ്രകാശ് നാരായണനും ഉൾപ്പെടെ ഉള്ളവർ രംഗത്തെത്തി.

കക്ഷികൾക്ക് വേണ്ടി ഹാജരായതു ഭാരതം കണ്ട ഏറ്റവും വലിയ നിയമജ്ഞനും, ബിജെപി നേതാവും കൂടിയായ റാം ജെത് മലാനി ആയിരുന്നു. ജസ്റ്റിസ് യുആർ ലളിതാണ് കേസ് പരിഗണിച്ചത്. വിദ്യാർഥികളെ വിട്ടയക്കാൻ ഉത്തരവിട്ടതിനൊപ്പം മഹാരാഷ്‌ട്ര പോലീസിനെയും, കേന്ദ്ര സർക്കാരിനെയും, പൗരാവകാശ ലംഘനത്തെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.

രാജ്യത്തു അടിയന്തിരാവസ്ഥക്ക് എതിരെ ഉള്ള പ്രതിഷേധത്തിന് അറസ്റ്റ് ചെയ്തു തുറുങ്കിൽ അടച്ചിരിക്കുന്ന മൈനർ ആയ മുഴുവൻ പൗരന്മാർക്കും ഈ വിധിയുടെ ചുവട് പിടിച്ചു രാജ്യത്തു വിവിധ കോടതികൾ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവുകൾ എത്തി.

എന്നാൽ പിന്നീടാണ് ഈ വിധി പറഞ്ഞ ജസ്റ്റിസ് യു ആർ ലളിതിന് ഏകാധിപതിയായ ഇന്ദിരയുടെയും , അവരുടെ റബ്ബർ സ്റ്റാമ്പ് ആയിരുന്ന ഫക്രുദീൻ അലി അഹമ്മദ് എന്ന പ്രസിഡന്റിന്റെയും പ്രതികാര നടപടികൾക്ക് ഇരയാകേണ്ടി വരുന്നത്. സ്വാഭാവികമായും അഡീഷണൽ ജഡ്ജിയിൽ നിന്നും ഫുൾ ജഡ്ജിയും അവിടെ നിന്ന് സുപ്രീം കോടതിവരെയും ജഡ്ജി ആയി എത്തേണ്ടിയിരുന്ന ജസ്റ്റിസ് യു ആർ ലളിതിന്റെ പേര് കാലാവധി നീട്ടി നൽകുന്നതിൽ നിന്നും ഇന്ദിരാ ഗാന്ധി ഇടപെട്ട് ഒഴിവാക്കി. അതോടെ അദ്ദേഹം ഫുൾ ജഡ്ജി ആകാതെ ഹൈക്കോടതി സർവീസിൽ നിന്നും പുറത്തു പോയി.

ആ ജസ്റ്റിസ് യുആർ ലളിതിന്റെ മകൻ ആണ് ഭാരതത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ജസ്റ്റിസ് യുയു ലളിത്. രാഷ്‌ട്രപതി ഭവനിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത ശേഷം അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ട് വന്ദിച്ചപ്പോൾ, ജസ്റ്റിസ് യുആർ ലളിത് എന്ന ആ മഹാനായ ന്യായാധിപൻ തനിക്കു അന്നത്തെ ഫാസിസ്റ്റ് ഭരണകൂടം നിഷേധിച്ചത് തന്റെ മകനിലൂടെ നേടിയത് കണ്ട് സന്തോഷിച്ചിട്ടുണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

‘നല്ല തന്തയ്‌ക്ക് ജനിക്കണം’
എന്ന പ്രയോഗം, ഈ ലിബറാണ്ടു കാലത്ത് പൊളിറ്റിക്കലി കറക്റ്റ് അല്ല. പക്ഷേ, ഇതുപോലെ ഒരു അവസരത്തിൽ പറയാൻ മറ്റൊരു വാചകമില്ല.
‘ നല്ല തന്തയ്‌ക്ക് ജനിച്ചവൻ അതിന്റെ ഗുണം കാണിക്കും’
Jithuraj Jithu എഴുതുന്നു……
ജസ്റ്റിസ് യു യു ലളിത്..
ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ് ആയി അദ്ദേഹം ഇന്ന് രാഷ്‌ട്രപതി ശ്രീമതി ദ്രൗപതി മുർമു മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു ചുമതല ഏറ്റു… പക്ഷെ അതിനു മുൻപ് ഒരു ഫ്ളാഷ് ബാക് പറയേണ്ടി വരും, പറയാതെ അതു പൂര്ണമാകില്ല …
ജസ്റ്റിസ് #യു_ആർ_ലളിത്.
അങ്ങിനെയൊരു ന്യായാധിപൻ ഉണ്ടായിരുന്നു .
ഇന്നൊന്നുമല്ല 40 വർഷങ്ങൾക്കു മുൻപ്. ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതിയുടെ കീഴിൽ ഭാരതം അടിയന്തിരാവസ്ഥയുടെ ഇരുണ്ട കാലത്തിലൂടെ കടന്നു പോയ സമയത്തു. അടിയന്തിരാവസ്ഥക്ക് എതിരെ ശബ്ദമുയർത്തിയ RSS,ജനസംഘം,സോഷ്യലിസ്റ്റ്, ജനതാ, കമ്യുണിസ്റ്റ് പാർട്ടികളുടെ നേതാക്കന്മാരെയും, പ്രവർത്തകരെയും രാജ്യത്തു ആകമാനം പോലീസ് വേട്ടയാടി ക്രൂരമായി ഭേദ്യം ചെയ്തു തുറുങ്കിൽ അടച്ചിരുന്ന സമയം..

പൗരാവകാശങ്ങൾ സസ്‌പെൻഡ് ചെയ്യപ്പെട്ടു നിൽക്കുന്ന കാലം. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലെ അഡീഷണൽ ജഡ്ജ് ആയ ജസ്റ്റിസ് UR ലളിതിന്റെ മുൻപിലേക്ക് ഒരു കേസ് എത്തുന്നു.. സോഷ്യലിസ്റ്റ് നേതാവായ മോഹൻ ദാരിയയുടെ പ്രസംഗം അച്ചടിച്ച നോട്ടീസുമായി മൂന്നു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടയ്‌ക്കുന്നു. പ്രായപൂർത്തി ആകാത്ത വിദ്യാർഥികൾക്ക് വേണ്ടി AB വാജ്പേയിയും, ജയപ്രകാശ് നാരായണനും ഉൾപ്പെടടെ ഉള്ളവർ രംഗത്തു എത്തുന്നു.
കക്ഷികൾക്ക് വേണ്ടി ഹാജരായതു ഭാരതം കണ്ട ഏറ്റവും വലിയ നിയമജ്ഞനും, BJP നേതാവും കൂടിയായ റാം ജെത് മലാനി ആയിരുന്നു.
തുടർന്ന് ജസ്റ്റിസ് UR ലളിത് കേസ് പരിഗണിക്കുന്നു,..

ഫേസ്ബുക്ക് പോസ്റ്റ്

വിദ്യാർഥികളെ വിട്ടയക്കാൻ ഉത്തരവിടുന്നതിനൊപ്പം മഹാരാഷ്‌ട്ര പോലീസിനെയും, കേന്ദ്ര സർക്കാരിനെയും, പൗരാവകാശ ലംഘനത്തെയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നു..,
രാജ്യത്ത് അടിയന്തിരാവസ്ഥക്ക് എതിരെ ഉള്ള പ്രതിഷേധത്തിന് അറസ്റ്റ് ചെയ്തു തുറുങ്കിൽ അടച്ചിരിക്കുന്ന മൈനർ ആയ മുഴുവൻ പൗരന്മാർക്കും ഈ വിധിയുടെ ചുവട് പിടിച്ചു രാജ്യത്തു വിവിധ കോടതികൾ ജാമ്യം അനുവധിച്ചുകൊണ്ടു ഉത്തരവിടുന്നു..
എന്നാൽ പിന്നീടാണ് ഈ വിധി പറഞ്ഞ ജസ്റ്റിസ് യു ആർ ലളിത് നു ഏകാധിപതിയായ ഇന്ദിരയുടെയും , അവരുടെ റബ്ബർ സ്റ്റാമ്പ് ആയിരുന്ന ഫക്രുദീൻ അലി അഹമ്മദ് എന്ന പ്രസിഡന്റിന്റെയും പ്രതികാര നടപടികൾക്ക് ഇരയാകേണ്ടി വരുന്നത് . സ്വാഭാവികമായും അഡീഷണൽ ജഡ്ജിൽ നിന്നും ഫുൾ ജഡ്ജും അവിടുന്നു സുപ്രീം കോടതി വരെയും ജഡ്ജ് ആയി എത്തേണ്ടിയിരുന്ന ജസ്റ്റിസ് യു ആർ ലളിതിന്റെ പേരു കാലാവധി നീട്ടി നൽകുന്നതിൽ നിന്നും ഇന്ദിരാ ഗാന്ധി ഇടപെട്ട് ഒഴിവാക്കുന്നു. അതോടെ അദ്ദേഹം ഫുൾ ജഡ്ജി ആകാതെ ഹൈക്കോടതി സർവീസിൽ നിന്നും പുറത്തു പോകുന്നു…

ആ ജസ്റ്റിസ് UR ലളിതിന്റെ മകൻ ആണ് ഭാരതത്തിന്റെ പുതിയ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ജസ്റ്റിസ് UU ലളിത്.. ഇന്ന് രാഷ്‌ട്രപതി ഭവനിൽ അദ്ദേഹം സത്യപ്രതിജിജ്ഞ ചെയ്ത ശേഷം അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ട് വന്ദിച്ചപ്പോൾ ,ജസ്റ്റിസ് UR ലളിത് എന്ന ആ മഹാനായ ന്യായാധിപൻ തനിക്കു അന്നത്തെ ഫാസിസ്റ്റ് ഭരണകൂടം നിഷേധിച്ചത് തന്റെ മകനിലൂടെ നേടിയത് കണ്ടു എത്ര സന്തോഷിച്ചിരിക്കാം..

ആ മുഹൂർത്തത്തിനു ഇന്ദിര വേട്ടയാടിയ അന്നത്തെ പഴയ RSS, ജനസംഘം, ജനതാ, സോഷ്യലിസ്റ്റ് യുവ നേതാക്കൾ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവികളിൽ ഇരുന്നു സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിച്ചതു കാലത്തിന്റെ കാവ്യനീതിയും ആയി മാറി..
ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ ജസ്റ്റിസ് UU ലളിത് നു ആശംസകൾ..
ജയ് ഹിന്ദ്..

Tags: Supreme CourtEmergencyCHIEF JUSTICEindhira gandhiuu lalith
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies