തിരുവനന്തപുരം : സിഗ്‌നൽ തകരാറ് മൂലം എറണാകുളം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ തടസം.ഇതേതുടർന്ന് കണ്ണൂർ എക്‌സിക്യുട്ടിവ് ആലപ്പുഴയ്‌ക്കും ഇടപ്പള്ളിക്കും ഇടയിൽ ഭാഗീകമായി റദ്ദ് ചെയ്തു. ഈ ട്രെയിൻ ഇടപ്പള്ളിയിൽ നിന്ന് സർവീസ് ആരംഭിക്കും. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെയേ സർവീസ് നടത്തിയുള്ളൂ. മംഗള എക്‌സ്പ്രസ് എറണാകുളം ടൗണിൽ സർവീസ് അവസാനിപ്പിച്ചു.
ദീർഘദൂര ട്രെയിനുകൾ വൈകുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചിട്ടുണ്ട്.ഇതിന് പുറമെ ആലപ്പുഴ വഴി ഇന്ന് തിരിച്ചുവിട്ടിട്ടുളള 12081 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, 17230.സെക്കന്തരാബദ് – തിരുവനന്തപുരം ശബരി ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടായിരിക്കും.
ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചു.നിലവിലുള്ള സർവീസുകൾക്ക് പുറമെ കൂടുതൽ സർവീസുകൾ ഓൺലൈൻ റിസർവേഷനിലും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവീസുകൾ ക്രമപ്പെടുത്തും.
നിലവിൽ ക്രമപ്പെടുത്തിയിരിക്കുന്ന ബൈപ്പാസ് വഴിയുള്ള തിരുവനന്തപുരം- കോഴിക്കോട്, കോഴിക്കോട് – തിരുവനന്തപുരം സർവീസുകൾ ഒരോ മണിക്കൂർ ഇടവേളകളിൽ ക്രമപ്പെടുത്തും. പുഷ്ബാക്ക് സീറ്റോട് കൂടി ഇരുന്ന് മാത്രം യാത്ര ചെയ്യത്തക്ക രീതിയിലുള്ള ബസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ഏർപ്പെടുത്തുമെന്നും സിഎംഡി അറിയിച്ചു. ഇവയ്‌ക്കായി എന്റെ കെഎസ്ആർടിസി ആപ്പിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments