ദുംക : ഹിന്ദു പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പെൺകുട്ടിയെ വ്യക്തിഹത്യ നടത്താൻ പ്രതികൾ ശ്രമിക്കുന്നതായി കുടംബത്തിന്റെ പരാതി. പ്രതികളുടെയും പെൺകുട്ടിയുടെയും ചിത്രം ചേർത്ത് വച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്നാണ് പരാതി ഉയരുന്നത്.ചിത്രങ്ങൾ മോർഫ് ചെയ്ത് സൃഷ്ടിച്ചതാണെന്ന് യുവതിയുടെ കുടുംബം വ്യരക്തമാക്കി.
ചിത്രത്തിലുള്ളത് അങ്കിതയും ഷാറൂഖ് ഹുസൈനുമാണ്. എന്നാൽ ഇവ മോർഫ് ചെയ്തതാണ്. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ചിത്രങ്ങൾ വേഗത്തിൽ സൃഷ്ടിക്കാൻ കഴിയുമെന്നും സഹോദരി ഭർത്താവ് വികാസ് കുമാർ പറഞ്ഞു.
ഓഗസ്റ്റ്് 23 നാണ് അങ്കിതയെ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. മതം മാറണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് പ്രണയം നിരസിക്കുകയും ചെയ്തതിൽ കലിപൂണ്ടായിരുന്നു പ്രതി ഇത്തരത്തിലോരു പ്രവൃത്തി ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ദുംകയിലെ ഫൂലോ ജനോ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മെച്ചപ്പെട്ട ചികിത്സയ്ക്കായി അവിടെ നിന്നും റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയന്‍സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Comments