പ്രളയം അതിരൂക്ഷം; ഉപഗ്രഹചിത്രങ്ങളിൽ തെളിയുന്നത് പാകിസ്താന്റെ ദയനീയാവസ്ഥ; സഹായത്തിന് അപേക്ഷിച്ച് പാക് പ്രധാനമന്ത്രിയും

Published by
Janam Web Desk

ഇസ്ലാമാബാദ്: അതിരൂക്ഷമായ പ്രളയത്തിൽ ദുരന്തഭൂമിയായി മാറിയ പാകിസ്താനിലെ പ്രവിശ്യകളുടെ ഉപഗ്രഹ ചിത്രങ്ങളുമായി കാലാവസ്ഥാ വകുപ്പ്. ആയിരത്തോളം പേർ മരണപ്പെട്ട പ്രളയത്തിൽ പടിഞ്ഞാറൻ മേഖലയിലെ പ്രവിശ്യകളിലെ പല ഗ്രാമങ്ങളും പട്ടണങ്ങളും തകർന്നതായാണ് ഉപഗ്രഹചിത്രങ്ങൾ വെളിപ്പെടുത്തുന്നത്. സമൃദ്ധമായിരുന്ന കൃഷിയിടങ്ങളും അതിനോട് ചേർന്നുണ്ടായിരുന്ന ഗ്രാമങ്ങളും റോഡുകളുമടക്കം പ്രളയത്തിൽ മുടിപ്പോയ ഭയാനകദൃശ്യങ്ങളാണ് ഉപഗ്രഹങ്ങൾ അയച്ചത്. കൊറോണയ്‌ക്ക് ശേഷവും സാമ്പത്തികമായും കാർഷികപരമായും കരകയറാത്ത പഞ്ചാബ്-സിന്ധ് പ്രവിശ്യകളെ വീണ്ടും ദുരിതത്തിലാക്കിയാണ് പ്രളയം സംഹാര താണ്ഡവമാടിയത്. ഐക്യരാഷ്‌ട്രസഭയോടും മറ്റ് രാജ്യങ്ങളോടും പാകിസ്താൻ പ്രധാനമന്ത്രി സർഫറാസ് ഷെരീഫ് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.

അന്താരാഷ്‌ട്രതലത്തിൽ സേവനങ്ങൾക്കായി വിവിധ സന്നദ്ധ സംഘടനകളെ നിയോഗിച്ച ഐക്യരാഷ്‌ട്ര സഭ അടിയന്തിരമായി 1200കോടിയുടെ സഹായം നൽകിക്കഴിഞ്ഞു. അരക്കോടിയിലധികം ജനങ്ങളെയാണ് പ്രളയം നേരിട്ട് ബാധിച്ചത്. ഇവരെ പുനരധിവസി പ്പിക്കാനും ദുരിതാശ്വാസ ക്യാമ്പുകളിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ഭക്ഷണത്തിനും കുടിവെള്ളത്തിനും വസ്ത്രത്തിനും മരുന്നിനുമാണ് സഹായധനം അനുവദിച്ചിരിക്കുന്നത്.

വിവധ മേഖലകളിൽ ഗ്രാമങ്ങളും പട്ടണങ്ങളും ഒറ്റപ്പെട്ടുപോയതിനാൽ വിദ്യാലയങ്ങളും ആശുപത്രികളും അടിയന്തിരമായി തുറന്നുപ്രവർത്തിക്കുന്നതിന് പ്രാമുഖ്യം നൽകുന്ന പ്രവർത്തനമാണ് ഐക്യരാഷ്‌ട്ര സന്നദ്ധ സേവന വിഭാഗം മുൻതൂക്കം നൽകുന്നത്.

Share
Leave a Comment