ചിനൂക്ക് ഹെലികോപ്ടറുകൾ യുഎസ് സൈന്യം ഒഴിവാക്കുന്നു;തീരുമാനം തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്ന്; ബോയിങ് കമ്പനിയോട് വിശദീകരണം തേടി ഇന്ത്യൻ സൈന്യവും
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചിനൂക്ക് ഹെലികോപ്ടറുകൾ യുഎസ് സൈന്യം ഒഴിവാക്കുന്നു;തീരുമാനം തുടർച്ചയായ സാങ്കേതിക തകരാറുകളെ തുടർന്ന്; ബോയിങ് കമ്പനിയോട് വിശദീകരണം തേടി ഇന്ത്യൻ സൈന്യവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 02:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സേനയുടെ അവിഭാജ്യ ഘടകമായിരുന്ന എച്ച് 47 എന്ന് അറിയപ്പെടുന്ന ചിനൂക്ക് ഹെലികോപ്ടറുകളുടെ സേവനം യുഎസ് സൈന്യം താൽക്കാലികമായി ഒഴിവാക്കിയതായി റിപ്പോർട്ടുകൾ. ഇന്ധന ചോർച്ചയും അതുമൂലമുണ്ടാകുന്ന തീപിടുത്തവും തുടർക്കഥയായതോടെയാണ് തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോയിങ് കമ്പനി നിർമിക്കുന്ന ചിനൂക്ക് യുഎസ് കൂടാതെ ഇരുപതിലധികം ലോകരാജ്യങ്ങളിലെ സേനാവിഭാഗങ്ങളിൽ സ്തുത്യർഹ സേവനം നിർവ്വഹിക്കുന്ന ഹെലികോപ്ടറുകളാണ്.

ഏകദേശം 400 ഓളം ചിനൂക്ക് ഹെലികോപ്റ്ററാണ് അമേരിക്കയ്‌ക്കുള്ളത്. ഇവയിൽ ചിലതിന്റെ എൻജിന് തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. യുദ്ധമുഖത്ത് ഉപയോഗിക്കാനാകുന്ന തരത്തിൽ മികച്ച സായുധ സന്നാഹങ്ങൾ ഉളള ഹെലികോപ്ടറാണ് ചിനൂക്ക്.

ഭാരം വഹിക്കാൻ കഴിയുന്നതിനാൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ചിനൂക്കിന്റെ സേവനം ഉപയോഗിച്ചിരുന്നു. കണ്ടെത്തിയ തകരാർ പരിഹരിക്കാനുളള ശ്രമങ്ങൾ ആരംഭിച്ചതായി യുഎസ് സൈനിക വക്താവ് സിന്തിയ സ്മിത് വ്യക്തമാക്കി. അപകടങ്ങൾ ഇതുവരെ ജീവഹാനിക്ക് ഇടവരുത്തിയിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിലാണ് ഹെലികോപ്ടറുകൾ തൽക്കാലം ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവം പുറത്തുവന്നതോടെ ഇന്ത്യൻ വായുസേനയും ഹെലികോപ്ടറിന്റെ നിർമാതാക്കളായ ബോയിങ് കമ്പനിയോട് വിശദീകരണം തേടിയിട്ടുണ്ട്. 15 അമേരിക്കൻ ചിനൂക്ക് ഹെലികോപ്റ്ററുകളാണ് ഇന്ത്യയ്‌ക്കുള്ളത്. 2019 ലാണ് അമേരിക്കയിൽ നിന്നും വാങ്ങിയ ഹെലികോപ്റ്ററുകൾ സേനയുടെ ഭാഗമായത്. നിലവിൽ ചണ്ഡീഗഡ്, അസം മേഖലകളിലാണ് ഈ ഹെലികോപ്ടറുകൾ വിന്യസിച്ചിരിക്കുന്നത്.

യുഎസ് സൈന്യത്തിന്റെ നീക്കം മറ്റ് രാജ്യങ്ങൾക്കും ആശങ്ക ഉണ്ടാക്കുന്നതാണ്. ബ്രിട്ടൻ അടക്കമുളള മുൻനിര സൈനിക ശേഷിയുളള രാജ്യങ്ങളും ചിനൂക്കിനെ ആശ്രയിച്ചുവരുന്നവരാണ്. ഇക്കൊല്ലം ആദ്യം 60 ഹെലികോപ്ടറുകൾ വാങ്ങുമെന്ന് ജർമ്മനിയും പ്രഖ്യാപിച്ചിരുന്നു. അർജന്റീന, ഫിലിപ്പീൻസ് ഉൾപ്പെടെയുളള രാജ്യങ്ങളും ഇതിന് പിന്നാലെ ചിനൂക്കിൽ താൽപര്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. റഷ്യൻ നിർമിത ഹെലികോപ്ടറുകൾ വാങ്ങുന്നതിന് പകരമായിട്ടാണ് ഇവരെല്ലാം ചിനൂക്കിലേക്ക് തിരിഞ്ഞിരുന്നത്.

Tags: america
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

മുൻ ഖത്തർ അമീർ അന്തരിച്ചു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies