ബംഗളൂരു : വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് പങ്കെടുത്തുകൊണ്ട് സാമുദായിക മൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉത്തമ ഉദാഹരണമാവുകയാണ് കർണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള മുസ്ലീം സമൂഹം. മാണ്ഡ്യ ജില്ലയിൽ നടന്ന ഗണേശോത്സവത്തിലാണ് ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് പങ്കെടുത്തത്.
ഗണപതിയെ വണങ്ങാൻ ബീഡി കോളനിയിൽ ഇരു സമുദായത്തിൽപ്പെട്ടവരും ഒത്തുകൂടി. മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ് ബീഡി കോളനി. ഇവിടെയാണ് ആഘോഷപരിപാടികൾക്കായി ഇവർ ഒന്നിച്ചത്. തുടർന്ന് ഹൈന്ദവ ആചാരപ്രകാരമുള്ള പൂജകളിലും ചടങ്ങുകളിലും ഇവർ പങ്കെടുത്തു.
ഈദ്ഗാഹ് മൈതാനത്തിൽ വെച്ച് ഗണേശോത്സവം നടത്തുന്നതിനെതിരെ മതതീവ്രവാദികൾ രംഗത്തെത്തുന്നതിനിടെയാണ് മതമൈത്രി വിളിച്ചോതുന്ന ഇത്തരം പരിപാടികളും സംസ്ഥാനത്ത് നടക്കുന്നത്.
Comments