ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ മാതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി ദ്രൗപദി മുർമു.
പൗലോ മയിനോയുടെ മരണത്തിൽ ദുഃഖമുണ്ടെന്നും പരേതയ്‌ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായും മുർമു ട്വിറ്ററിൽ കുറിച്ചു. ഈ നികത്താനാവാത്ത നഷ്ടം താങ്ങാൻ ദൈവം ശക്തി നൽകട്ടെയെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.
Sad to learn about the passing away of Mrs. Paola Maino, mother of Congress President Smt. Sonia Gandhi. My heartfelt condolences to her and her family. May God give her strength to bear this irreparable loss.
— President of India (@rashtrapatibhvn) August 31, 2022
Paola Maino
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചിരുന്നു. ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്നുമാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഇറ്റലിയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. മരണവിവരം മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് അറിയിച്ചത്.
Comments