ലക്‌നൗ: ഉത്തർപ്രദേശിൽ വിദ്യാർത്ഥി സംഘടനയായ എബിവിപിയിലേക്ക് മുസ്ലീം വിദ്യാർത്ഥികളുടെ ഒഴുക്ക്. ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെ മൂന്നൂറോളം വിദ്യാർത്ഥികളാണ് എബിവിപി അംഗത്വം സ്വീകരിച്ചത്. മതത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചവർക്കേറ്റ കനത്ത പ്രഹരമാണ് ഇത്.
ഉത്തർപ്രദേശിലെ കാശി മഹാനഗറിൽ എബിവിപി മെമ്പർഷിപ്പ് ക്യാംപെയ്ൻ സംഘടിപ്പിച്ചിരുന്നു. പ്രദേശത്തെ മദ്രസ ഉൾപ്പെടെയുള്ളവിടങ്ങളിലാണ് ക്യാമ്പെയ്ൻ സംഘടിപ്പിച്ചത്. ഇവിടങ്ങളിലെ 292 വിദ്യാർത്ഥികളാണ് എബിവിപിയിൽ ചേർന്നത്. സംഘടനയിൽ മുസ്ലീം വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് എബിവിപി സംസ്ഥാന നേതാവ് ശുഭഹാം കുമാർ സേത് പറഞ്ഞു.
ഇന്ന് എബിവിപി രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ വലിയ വിദ്യാർത്ഥി സംഘടനയാണ്. സമൂഹത്തിൽ ഏറ്റവും പുറകിൽ നിൽക്കുന്ന ആളുകളെ മുഖ്യധാരയിൽ എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. സാമൂഹ- രാഷ്‌ട്ര നിർമ്മിതിയിൽ ഓരോ വിദ്യാർത്ഥിയുടെയും പങ്ക് ഉറപ്പുവരുത്തും. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയുള്ള വിദ്യാർത്ഥികളുടെ ശക്തിയാണ് സംഘടനയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments