ന്യൂഡൽഹി: കൈക്കൂലി കേസിൽ ഡൽഹി മുൻസിപ്പൽ എഞ്ചിനീയർ അറസ്റ്റിൽ. സിബിഐ സംഘമാണ് ജൂനിയർ എഞ്ചിനീയറെ കസ്റ്റഡിയിലെടുത്തത്. 40,000 രൂപയാണ് പ്രതിയായ അജയ് കുമാർ ആവശ്യപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഘട്ടംഘട്ടമായി നടന്നുകൊണ്ടിരിക്കുന്ന നിർമാണം പൂർത്തിയാക്കുന്നതിനാണ് അജയ് കുമാർ വസ്തു ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വസ്തുവിന്റെ ഉടമയായ സ്ത്രീയിൽ നിന്നുമാണ് കൈക്കൂലി കൈപ്പറ്റാൻ ശ്രമിച്ചത്. 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സിബിഐ ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടിയത്.
പ്രതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പരിശോധനയിൽ ഏകദേശം 14.50 ലക്ഷം രൂപയും കുറ്റകരമായ രേഖകളും കണ്ടെടുത്തു.ഇയാളെ ഡൽഹിയിലെ നിയുക്ത കോടതിയിൽ ഹാജരാക്കുമെന്നും സിബിഐ അറിയിച്ചു.
Comments