ജമ്മു: പുൽവാമ മേഖലയിൽ കുടിയേറ്റ തൊഴിലാളിയ്‌ക്ക് നേരെ വെടിയുതിർത്ത് ഭീകരർ.പശ്ചിമ ബംഗാൾ സ്വദേശിയായ മുനീറുൾ ഇസ്ലാമിനാണ് വെടിവെയ്പ്പിൽ പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജമ്മു കശ്മീർ പോലീസ് വ്യക്തമാക്കി.
സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് പോലീസിനെ വിന്യസിച്ചു. കനത്ത സുരക്ഷയാണ് പ്രദേശത്ത് ഉറപ്പാക്കിയിരിക്കുന്നതെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
രണ്ട് മാസത്തിനിടയിൽ രണ്ടാമത്തെ സംഭവമാണിത്. പുൽവാമ ജില്ലയിലെ ഗദൂര പ്രദേശത്ത് ഭീകരർ ബോംബ് ആക്രമണം നടത്തിയതിന് പിന്നാലെ ബീഹാർ കുടിയേറ്റ തൊഴിലാളി മരിച്ചിരുന്നു. മറ്റു തൊഴിലാളികൾക്ക് പരിക്കേറ്റു.
















Comments