ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പ് വെള്ളിയാഴ്ച പൂർത്തിയായി. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകും വിദേശകാര്യമന്ത്രി ലിസ് ട്രസും തമ്മിലാണ് മത്സരം. ഒരു മാസത്തോളമായി നീണ്ടു നിന്ന ഓൺലൈൻ, പോസ്റ്റൽ വോട്ടെടുപ്പിൽ 1.60 ലക്ഷം കൺസർവേറ്റീവ് പാർട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം. വരുന്ന ബുധനാഴ്ച പുതിയ പ്രധാനമന്ത്രി പാർലമെന്റിനെ അഭിസംബോധന ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെ തന്നെ ടോറി പാർട്ടിയുടെ ടോറി പാർട്ടിയുടെ പുതിയ ലീഡർ ആരാകുമെന്നതിന്റെ വ്യക്തമായ സൂചനകൾ പുറത്ത് വരും.
















Comments