തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത. ലക്ഷദ്വീപിനും തെക്കു കിഴക്കൻ അറബിക്കടലിനുമിടയിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ വരുന്ന 5 ദിവസത്തേക്ക് കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഈ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്തംബർ 5 മുതൽ 7 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലായ അതി മാരകമായ മഴ പെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. അതിശക്തമായി നിലനിൽക്കുന്ന ന്യുനമർദ്ദം വിവിധ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിക്കാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.















