തായ്‌പേയ്: ചൈനയുടെ നിരന്തര പ്രകോപനത്തിനിടെ തായ്വാനെ സൈനികമായി സഹായിക്കാനൊരുങ്ങി അമേരിക്ക. ഒരു ബില്യൺ ഡോളറിന്റെ ആയുധങ്ങൾ അടിയന്തിരമായി തായ്വാന് നൽകാനാണ് പെന്റഗൺ ഒരുങ്ങുന്നത്. തായ്വാൻ ആയുധം നൽകിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് ബീജിംഗ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
നിരന്തരം വ്യോമമേഖല ലംഘിച്ച് ചൈനീസ് യുദ്ധവിമാനങ്ങളും ഡ്രോണുകളും തായ്വന്റെ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്നതിനിടെയാണ് അമേരിക്ക ആയുധം നൽകി സഹായിക്കാൻ ഒരുങ്ങുന്നത്. അമേരിക്കയുടെ ജനപ്രതിനിധി സഭയാണ് തായ്വാന് ആയുധം നൽകുന്നതിന് അംഗീകാരം നൽകിയത്. റഡാറുകൾ, ഹാർപ്പൂൺ മിസൈലുകൾ, സൈഡ് വിന്റർ മിസൈലുകൾ എന്നിവയാണ് അമേരിക്ക അടിയന്തിരമായി നൽകുന്നത്.
അമേരിക്ക തങ്ങളുടെ അഖണ്ഡതയെ ചോദ്യം ചെയ്യുകയാണ്. തായ്വാന് ആയുധം നൽകി ക്കൊണ്ട് വിദേശശക്തികൾ ഇടപെട്ടാൽ നിലവിലെ ആഭ്യന്തരമായ പ്രശ്‌നങ്ങൾ സംഘർഷ ത്തിലേക്ക് എത്താൻ മാത്രമേ ഉപകരിക്കൂ എന്ന് ചൈനീസ് പ്രതിരോധ വക്താവ് അറിയിച്ചു. അമേരിക്ക നൽകുന്ന ആയുധങ്ങളിൽ ചൈനയുടെ വ്യോമ മേഖലയിലെ കടന്നുകയറ്റത്തെ മുൻകൂട്ടി അറിയാൻ ശക്തമായ റഡാർ സംവിധാനങ്ങൾക്ക് സാധിക്കു മെന്നത് തായ്വാന് വലിയ ആശ്വാസമാണ്. ഇനിയും സംവിധാനങ്ങൾ മെച്ചപ്പെടുത്തി തായ്വന്റെ പ്രതിരോധം അത്യാധുനികമാക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും അമേരിക്ക ആവർത്തിച്ചു.
Comments