ഭുവനേശ്വർ : ഭാര്യയെ ജീവനോടെ കത്തിച്ച യുവാവിന് കഠിന തടവ് വിധിച്ച് കോടതി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. സുശാന്ത് ബിസോയ് എന്ന 36 കാരനാണ് കോടതി ആറ് വർഷം കഠിന തടവ് വിധിച്ചത്. 10,000 രൂപ പിഴയും ചുമത്തി.
ആറ് വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം. സ്ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് ഇയാൾ ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായിരുന്നു സംഗീത.
ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ സംഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആറ് ദിവസം കഴിഞ്ഞപ്പോൾ മരിച്ചു. തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 20 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.
















Comments