ദുബൈ :എക്‌സ്‌പോസിറ്റിയിൽ ആദ്യ ദിനമെത്തിയത് നിരവധി സന്ദർശകർ. വിവധ രാജ്യക്കാരായ നിരവധി പേർ നീരീക്ഷണ ഗോപുരമായ ഗാർഡൻ ഇൻദ സ്‌കൈയിലും മറ്റ് പവലിയനുകളിലും എത്തി. മാർച്ച് അവസാനത്തോടെ സന്ദർശകർക്ക് മുമ്പിൽ അടഞ്ഞുകിടന്ന എക്‌സ്‌പോ 2020 ദുബായ് കഴിഞ്ഞ ദിവസമാണ് സന്ദർശകർക്കായി തുറന്നു കൊടുത്തത്.
വലിയ തിരക്കുണ്ടായിരുന്നില്ലെങ്കിലും വിവിധ രാജ്യക്കാരായ നിരവധിപേർ അലിഫ്, ടെറ പവിലിയനുകളിലും കറങ്ങുന്ന നിരീക്ഷണ ഗോപുരമായ ‘ഗാർഡൻ ഇൻ ദ സ്‌കൈ’യിലും പ്രവേശിച്ചു.എക്‌സ്‌പോ നഗരിയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക ടിക്കറ്റോ പാസോ നിലവിലില്ല. അതേസമയം, പവിലിയനുകളിൽ പ്രവേശിക്കാൻ 50 ദിർഹമിന്റെയും നിരീക്ഷണ ഗോപുരത്തിൽ പ്രവേശിക്കാൻ 30 ദിർഹവും ഈടാക്കുന്നുണ്ട്. എക്‌സ്‌പോ സിറ്റിയിലേക്ക് ഏറ്റവും എളുപ്പത്തിലും ചിലവു കുറഞ്ഞ രീതിയിലും എത്തിച്ചേരാൻ ദുബൈ മെട്രോയാണ് മികച്ചതെന്ന് ആദ്യദിനത്തിലെ സന്ദർശകർ സാക്ഷ്യപ്പെടുത്തി.
നഗരിയിലെത്തുന്ന സന്ദർശകർക്ക് പവിലിയനുകളിൽ എത്തിച്ചേരുന്നതിന് ചെറു വാഹനമായ ബഗ്ഗികളും പ്രവർത്തിക്കുന്നുണ്ട്. എക്‌സ്‌പോയിലെ 80ശതമാനം പവലിയനുകളും അതേപടി നിലനിർത്തിയാണ് എക്‌സ്‌പോ സിറ്റി തുറന്നിരിക്കുന്നത്. ഒക്‌ടോബറിലാണ് പൂർണമായും സിറ്റി പ്രവർത്തന സജ്ജമാകുന്നത്. ഇതോടെ ദുബൈയിലെത്തുന്ന സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രമായി ഇവിടം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments