പാലക്കാട്: ശിക്ഷാ വിധി കേട്ടതിന് പിന്നാലെ രക്ഷപ്പെട്ട് പോക്‌സോ കേസിലെ പ്രതി. പാലക്കാട് കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസാനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷാ വിധി കേട്ടതിന് ശേഷമാണ് പ്രതിയെ കാണാതായത്.
കേസിൽ ഇയാൾക്ക് പത്തു വർഷ തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. തുടർന്നാണ് പ്രതി മുങ്ങിയത്. പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയ്‌ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
ശിക്ഷ കേട്ടതോടെ പ്രതിയെ കോടതിയിൽ നിന്ന് കാണാതാവുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. ഷൊർണൂർ ഡിവൈഎസ്പിയുടെ നിർദേശ പ്രകാരം പോലീസ് സംഘം രാത്രി വൈകിയും തിരച്ചിൽ നടത്തി. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
















Comments