ആലപ്പുഴ; പുന്നമടക്കായലിന്റെ ഇരുകരകളെയും ആവേശത്തിലാക്കി 68 ാമത് നെഹ്‌റു ട്രോഫി വളളംകളി. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചുണ്ടൻ വളളങ്ങളുടെ അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളിൽ ഒന്നാമത് എത്തിയ വളളങ്ങൾ ഫൈനലിൽ മാറ്റുരയ്‌ക്കും.
ഹീറ്റ്‌സിൽ വേഗതയുടെ രാജാവായി പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കതിലാണ് ഹീറ്റ്‌സിൽ ഫിനീഷ് ചെയ്തത്. 4.24 സെക്കൻഡ് കൊണ്ടാണ് കാട്ടിൽ തെക്കതിൽ ഫിനീഷിംഗ് പോയിന്റ് കടന്നത്.
ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്‌സിൽ പോലീസ് ക്ലബിന്റെ ചമ്പക്കുളം ചുണ്ടൻ ആണ് ഒന്നാമത് എത്തിയത്. 3 വള്ളപ്പാടിനാണ് മറ്റ് വള്ളങ്ങളെ ചമ്പക്കുളം പിന്നിലാക്കിയത്. രണ്ടാം ഹീറ്റ്‌സിൽ കാട്ടിൽ തെക്കതിൽ ഒന്നാമതെത്തി. കഴിഞ്ഞ തവണത്തെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് കാട്ടിൽ തെക്കതിൽ തുഴയെറിഞ്ഞത്.
മൂന്നാം ഹീറ്റ്‌സിൽ യു.ബി സി കൈനകരിയുടെ കാരിച്ചാൽ ആണ് ഒന്നാമത് ഫിനീഷ് ചെയ്തത്. പായിപ്പാട് ആയിരുന്നു രണ്ടാമത്. നാലാം ഹീറ്റ്‌സിൽ ചുണ്ടൻ വള്ളങ്ങളിലെ ഇളമുറക്കാരൻ നിരണം ചുണ്ടൻ ആണ് ഒന്നാമത് എത്തിയത്. വാശിയേറിയ അഞ്ചാം ഹീറ്റ്‌സിൽ നടുഭാഗത്തെ പിന്നിലാക്കി പിബിസിയുടെ വീയപുരം ചുണ്ടൻ ഒന്നാമതെത്തി.
ഹീറ്റ്‌സിൽ ഒന്നാമത് എത്തിയിട്ടും മറ്റ് വളളങ്ങൾ മികച്ച സമയം രേഖപ്പെടുത്തിയതിനാൽ കാരിച്ചാൽ ചുണ്ടന് ഫൈനൽ കാണാതെ പുറത്ത് നിൽക്കേണ്ടി വന്നു. ചമ്പക്കുളം, കാട്ടിൽ തെക്കതിൽ, വീയപുരം, നടുഭാഗം എന്നിവയാണ് ഫൈനലിൽ കടന്നത്.
















Comments