കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഇല്ല, കുടുംബത്തിൽ നിന്ന് ആരുമില്ലെന്ന് കെസി വേണുഗോപാൽ; പ്രസിഡന്റാകാൻ താനുമില്ലെന്നും ജനറൽ സെക്രട്ടറി

Published by
Janam Web Desk

ന്യൂഡൽഹി : രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അദ്ധ്യക്ഷനാകാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂർ മത്സരിച്ചാൽ അത് സ്വാഗതം ചെയ്യും. ആരെയും ഔദ്യോഗിക സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടില്ലെന്നും അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താനില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ പാർട്ടിയിലെ 95 ശതമാനം ആളുകൾ പറഞ്ഞാലും പ്രസിഡന്റ് ആകില്ലെന്ന നിലപാടിലാണ് രാഹുൽ. കുടുംബത്തിൽ നിന്ന് ആരും ഉണ്ടാകില്ലെന്നും അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ എന്ത് വിട്ടുവീഴ്ചയ്‌ക്കും തയ്യാറാണെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്ര പാർട്ടിക്ക് ശക്തി പകരും. യാത്ര നയിക്കാൻ രാഹുൽ ഗാന്ധിയെക്കാൾ യോഗ്യനായ മറ്റൊരാളില്ല. 18 പേർ സ്ഥിരമായി രാഹുലിനൊപ്പം ഭാരത് ജോഡാ യാത്രയിൽ ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.

അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ശശി തരൂരിനെ കണ്ടു. കോൺഗ്രസിൽ ഐക്യം ഉറപ്പാക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.

Share
Leave a Comment