ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ സദ്യ മാലിന്യക്കൂമ്പാരത്തിൽ തള്ളിയ സംഭവം; സിഐടിയു ജീവനക്കാർക്കെതിരെ നടപടിയുമായി കോർപ്പറേഷൻ

Published by
Janam Web Desk

തിരുവനന്തപുരം: ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഓണസദ്യ മാലിന്യക്കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ  സിഐടിയു ജീവനക്കാർക്കെതിരെ കർശന നടപടി. ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാനും, പിരിച്ചു വിടാനുമാണ് തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനം. കഴിഞ്ഞ ദിവസമാണ് കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ ഭക്ഷണം മാലിന്യക്കൂമ്പാരത്തിൽ തളളിയത്.

11 പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇതിൽ ഏഴ് പേർ സ്ഥിരം ജീവനക്കാരും, നാല് പേർ താത്കാലിക ജീവനക്കാരുമാണ്. ഇതിൽ സ്ഥിരം ജീവനക്കാരെ അടിയന്തിരമായി സസ്‌പെൻഡ് ചെയ്യും. ബാക്കി നാല് പേരെ പിരിച്ചുവിടാനാണ് തീരുമാനം.

തിരുവനന്തപുരം കോർപ്പറേഷനിലെ ചാല സർക്കിളിൽ നടന്ന ഓണാഘോഷത്തിനിടെയാണ് ജീവനക്കാർ ഭക്ഷണം മാലിന്യത്തിൽ നിക്ഷേപിച്ചത്. ആഘോഷപരിപാടിയ്‌ക്കിടെ ഓഫീസിന്റെ പ്രവർത്തനം തടസ്സപ്പെടരുതെന്ന് ജീവനക്കാർക്ക് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. രാവിലെ ഓണാഘോഷം ആരംഭിക്കാൻ ശ്രമിച്ചപ്പോൾ  ജോലി കഴിഞ്ഞ് മതിയെന്ന് ഹെൽക്ക് ഇൻസ്‌പെക്ടർ പറയുകയായിരുന്നു. ഇതാണ് ജീവനക്കാരെ പ്രകോപിതരാക്കിയത്.തുടർന്ന് മുദ്രാവാക്യം വിളിയോടെയാണ് ഇവർ സദ്യ മാലിന്യക്കൂമ്പാരത്തിൽ തളളിയത്.

Share
Leave a Comment