ന്യൂഡൽഹി : സിദ്ദിഖ് കാപ്പന് ജാമ്യം നൽകരുതെന്ന് സുപ്രീം കോടതിയിൽ യുപി സർക്കാർ. കാപ്പന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാൽ അത് സാക്ഷികൾക്ക് ഭീഷണിയാകുമെന്നും യുപി സർക്കാർ പറഞ്ഞു. സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം ഉന്നയിച്ചത്.
സിദ്ദിഖ് കാപ്പൻ സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണ്. തീവ്രവാദ പ്രവർത്തനത്തിന് പണം നൽകുന്ന സംഘടനകളുമായി കാപ്പന് ബന്ധമുണ്ട്. ഇയാളുടെ അക്കൗണ്ടിലേക്ക് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി വന്ന പണത്തിന്റെ ഉറവിടം വ്യക്തമല്ല.
പോപ്പുലർ ഫ്രണ്ട് അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സംഘടനയാണെന്നും കാപ്പന് ജാമ്യം ലഭിച്ചാൽ അത് സാക്ഷികൾക്ക് ഭീഷണിയാകുമെന്നും യുപി സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കലാപം സൃഷ്ടിക്കാൻ വേണ്ടിയാണ് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫ്, കാപ്പനെ ഹത്രാസിലേക്ക് അയച്ചത്. ഇതിനായി പണം കണ്ടെത്തിയതും മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടാണ് എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാപ്പന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് യുപി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
















Comments