ബീജിംഗ് : കൊറോണ മഹാമാരി പടർന്നുപിടിക്കുന്നതിനിടെ ഉണ്ടായ ഭൂചലനം ചൈനയെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ലുഡിംഗ് കൗണ്ടിയിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണസംഖ്യ 46 ആയി ഉയർന്നിട്ടുണ്ട്. 50 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഇതിനിടയിലും കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് ഭരണകൂടം.
ആളുകളെ പരിശോധിക്കുക, നിരീക്ഷിക്കുക, ക്വാറന്റൈനിലാക്കുക എന്നിവയാണ് ചൈനയിൽ നടപ്പിലാക്കുന്നത്. ആളുകളെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സമ്മതിക്കുന്നില്ല. ഭൂചലനത്തിനിടെ കെട്ടിടങ്ങളിൽ നിന്ന് സ്വയരക്ഷയ്‌ക്കായി പുറത്തേക്ക് ഇറങ്ങിയോടുന്നവരെയാണ് ഇവർ തടയുന്നത്. ഇത്തരത്തിൽ നിരവധി വീഡിയോകൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്.
#四川,地震逃生被大白攔下。 pic.twitter.com/rDvJvB0hQP
— Tuesdayroad升旗易新聞集團 (@Tuesdayroad1) September 5, 2022
കെട്ടിടങ്ങളിലും മറ്റും ആളുകളെ അടച്ചിട്ട് കാവൽ നിർത്തിയിരിക്കുകയാണ്. തങ്ങളെ തുറന്നുവിടാൻ ഇവർ ആവശ്യപ്പെടുന്നുണ്ടെങ്കിലും സുരക്ഷാ ജീവനക്കാർ അത് കേട്ടഭാവം നടിക്കുന്നില്ല.
റിക്ടർ സ്‌കെയിലിൽ 6.8 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് ചൈനയിൽ ഉണ്ടായത്. 2017 ന് ശേഷം ഈ മേഖലയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പത്തിൽ 21 പേർ കൊല്ലപ്പെടുകയും ഇതിന്റെ ആഘാതം മറ്റ് ദൂരപ്രദേശങ്ങളഇലേക്ക് ഏൽക്കുകയും ചെയ്തിരുന്നു.
Comments