ഗുവാഹട്ടി: അസമിൽ ഭീകരബന്ധമുളള മദ്രസ മദ്രസ അടിച്ച് തകർത്ത് പ്രദേശവാസികൾ. ഗോൽപ്പാറയിലെ മദ്രസയാണ് നാട്ടുകാർ പൊളിച്ച് നീക്കിയത്. ഇവിടെ ജോലി ചെയ്തിരുന്ന രണ്ട് പേർ ബംഗ്ലാദേശികൾ ആണെന്നും, ഇവർക്ക് ഭീകര സംഘടനയായ അൽ ഖ്വായ്ദയുമായി ബന്ധമുണ്ടെന്നും അടുത്തിടെ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടുകാർ ചേർന്ന് മദ്രസ പൊളിച്ച് നീക്കിയത്. ഇരുവരും താമസിച്ചിരുന്ന വീടും പൊളിച്ചു.
ബംഗ്ലാദേശി പൗരന്മാരായ അമിനുൾ ഇസ്ലാം, ജഹംഗീർ അലോം എന്നിവരാണ് മദ്രസയിൽ അദ്ധ്യാപകരായി ജോലി ചെയ്തിരുന്നത്. ഇതിന്റെ മറവിൽ രാജ്യത്ത് ഭീകരാക്രമണം ഉൾപ്പെടെ ആസൂത്രണം ചെയ്തുവരികയായിരുന്നു ഇവർ. ഇതിനിടെയാണ് ഇവരുടെ ഭീകര ബന്ധം പുറത്തുവന്നത്. നിലവിൽ ഇരുവരും ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമായി തുടരുകയാണ്.
2020 മുതലാണ് മിനുൾ ഇസ്ലാമും, ജഹംഗീർ അലോമും മദ്രസയിൽ ജോലി ആരംഭിച്ചത്. ഇസ്ലാമിക പുരോഹിതനായ ജലാലുദ്ദീൻ ഷെയ്ഖ് ഷെയ്ഖ് ആണ് ഇവരെ മദ്രസയിൽ ജോലിക്ക് നിയോഗിച്ചത്. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്രസയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് തീവ്ര ഇസ്ലാമിക ചിന്തകളെക്കുറിച്ചുള്ള ക്ലാസുകളാണ് ഇവർ നൽകിയിരുന്നത്.
അതേസമയം ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ തകർക്കപ്പെടുന്ന നാലാമത്തെ മദ്രസയാണ് ഗോൽപ്പാറയിലേത്. നേരത്തെ സർക്കാർ മൂന്ന് മദ്രസകൾ പൊളിച്ചുനീക്കിയിരുന്നു.
















Comments