ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ കിരീട പ്രതീക്ഷയോടെ മുന്നേറിയ റഫേൽ നാദാലിന് തോൽവി. അമേരിക്കയുടെ ഫ്രാൻസിസ് തിയാഫോയാണ് സ്പാനിഷ് താരത്തെ മൂന്നാം റൗണ്ടിൽ മുട്ടുകുത്തിച്ചത്. 6-4, 4-6, 6-4, 6-3 എന്ന നിലയിലാണ് നദാൽ മത്സരം അടിയറവെച്ചത്. ക്വാർട്ടറിൽ ഇനി തിയാഫോ ആന്ദ്രേ റൂബലേവിനെ നേരിടും. വനിതകളുടെ പോരാട്ടത്തിൽ കരോലിന പ്ലിസ്‌കോവയും ഡാനിയേല സബലങ്കയും ക്വാർട്ടറിൽ കടന്നു.
കൊറോണ വാക്‌സിൻ വിവാദത്തിൽ യുഎസ് ഓപ്പണിൽ നിന്ന് നൊവാക് ജോക്കോവിച്ച് പിന്മാറിയതും കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യൻ ദാനിയേൽ മെഡ്വദേവ് പുറത്തായ തോടെ നദാലിന് കിരീട സാദ്ധ്യത ഏറെയായിരുന്നു. 23-ാം സീഡ് കിർഗിയോസാണ് ഒന്നാം സീഡ് മെഡ്വദേവിനെ അട്ടിമറിച്ചത്. ബ്രിട്ടന്റെ ആൻഡി മറേ മൂന്നാം റൗണ്ടിൽ മത്തേയൂ ബരേറ്റിനിയോട് തോറ്റുപുറത്തുപോയിരുന്നു.
വനിതാ പോരാട്ടത്തിൽ കരോലിന പ്ലിസ്‌കോവയും അറീന സബലങ്കയേയും ക്വാർട്ടറി ലേയ്‌ക്ക് . അമേരിക്കയുടെ ഡാനിയേല കോളിൻസിനെ മറികടന്നാണ് സബലെങ്ക മുന്നേറിയത്. സീനിയർ താരം വിക്ടോറിയ അസാരങ്കയെ തോൽപ്പിച്ചാണ് പ്ലിസ്‌കോവയും ക്വാർട്ടറിലേയ്‌ക്ക് കടന്നത്.
വനിതകളിൽ ഇത്തവണത്തെ പ്രത്യേകത സെറീന വില്യംസ് കളംഒഴിഞ്ഞതാണ്. മൂന്നാം റൗണ്ടിൽ ഓസ്‌ട്രേലിയൻ താരമായ അയ്‌ല ടോംല്യാവിച്ചിനോടാണ് സെറീന തോറ്റത്. ഇതോടെ യുഎസ് ഓപ്പണിന് ശേഷം ടെന്നീസ് രംഗത്ത് നിന്ന് വിടവാങ്ങുന്നുവെന്ന തീരുമാനം ഉറപ്പിക്കുകയായിരുന്നു.
















Comments