ന്യൂഡൽഹി : രാജ്യം മുഴുവൻ പദയാത്ര നടത്താൻ തയ്യാറായിരിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യ മുഴുവൻ ഒറ്റക്കെട്ടാണെന്നും രാഹുൽ ഗാന്ധിക്ക് വേണമെങ്കിൽ പാകിസ്താനിൽ പോയി റാലി നടത്താമെന്നും ശർമ്മ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
1947 ൽ കോൺഗ്രസ് ആണ് ഇന്ത്യയെ വിഭജിച്ചത്. അവർക്ക് ഭാരത് ജോഡോ യാത്ര നടത്തണമെങ്കിൽ, രാഹുൽ ഗാന്ധിക്ക് പാകിസ്താനിൽ പോയി നടത്താം. ഇന്ത്യയിൽ ഇത്തരം യാത്രകൾ നടത്തിയിട്ട് കാര്യമില്ലെന്നും രാജ്യം എന്നും ഒറ്റക്കെട്ടാണെന്നും ശർമ്മ പറഞ്ഞു.
കന്യാകുമാരി മുതൽ കശ്മീർ വരെയാണ് ഭാരത് ജോഡോ യത്ര. രാഹുൽ ഗാന്ധിയാണ് നേതൃത്വം വഹിക്കുന്നത്. 50 ദിവസം കൊണ്ട് 3500 കീലോമീറ്റർ പദയാത്ര നടത്തുകയാണ് ലക്ഷ്യം. ഇത് പാർട്ടിക്കുള്ളിലെ ഭിന്നത ഇല്ലാതാക്കുമെന്നും പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നുമുള്ള വിശ്വാസത്തിലാണ് നേതാക്കൾ. എന്നാൽ പദയാത്ര പ്രഖ്യാപിച്ചതിനു ശേഷം ഗുലാം നബി ആസാദുൾപ്പെടെയുള്ള നിരവധി മുതിർന്ന നേതാക്കളാണ് പാർട്ടി വിട്ടു പോയത്.
















Comments