മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 71-ാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് മമ്മൂട്ടിയുമായുള്ള അനുഭവങ്ങൾ പങ്കുവച്ച് കൊണ്ട് ആശംസയുമായി രംഗത്തെത്തുന്നത്. അത്തരത്തിലൊരു ആശംസയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചാണ് നായിക നിരഞ്ജന ആശംസകൾ അറിയിച്ചിരിക്കുന്നത്.
ഇതിഹാസമാവാൻ ഒരു കാരണമുണ്ടാകും. സ്വപ്നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാൻ തലമുറകളെ പ്രചോദിപ്പിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം മമ്മൂക്ക, എപ്പോഴും സ്‌നേഹിക്കുന്നു എന്ന കുറിപ്പും താരം സ്‌ക്രീൻഷോട്ടിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. സ്‌ക്രീൻഷോട്ടിലെ നിരഞ്ജനയുടെ സന്ദേശം ഇങ്ങനെ, ‘ഇപ്പോഴും പ്രയത്‌നിക്കുകയാണെന്ന് താങ്കൾ പറഞ്ഞു. ഈ സന്ദേശം, നല്ല ദിവസങ്ങളിൽ അല്ലാത്ത ഞങ്ങളെ പോലുള്ള ആളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ്’
ഇതിന് മമ്മൂട്ടി നൽകിയ മറുപടിയാണ് ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തത്.’പ്രയത്‌നിക്കുമ്പോഴാണ് ത്രില്ലുള്ളത്. നിങ്ങൾ ഒരിക്കൽ അത് നേടി കഴിഞ്ഞാൽ ത്രിൽ നഷ്ട്ടപ്പെടും. അതുകൊണ്ട് പ്രയത്‌നം തുടരുക. ഞാൻ ഇപ്പോഴും പ്രയത്‌നിക്കുകയാണ് എന്ന്. ഇവയ്‌ക്ക് പുറമെ സുൽഫത്തിനും മമ്മൂട്ടിക്കും ഒപ്പമുള്ള ഫോട്ടോയും നിരഞ്ജന പങ്കുവച്ചിട്ടുണ്ട്.
പിറന്നാളിനോട് അനുബന്ധിച്ച് സുരേന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ചിത്രം ഏജൻറിന്റെ സ്‌പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. നാഗാർജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’.
Comments