കന്യാകുമാരി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കന്യാകുമാരിയിലെ മുട്ടിച്ചൻ പാറായി കത്തോലിക്കാ പള്ളിയിൽ സന്ദർശനം നടത്തി രാഹുൽ ഗാന്ധി. കത്തോലിക്കാ സഭയിലെ പുരോഹിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധിയോട് യേശു മാത്രമാണ് യഥാർത്ഥ ദൈവം എന്ന് ജോർജ് പൊന്നയ്യ പറഞ്ഞു.
യേശു ദൈവത്തിന്റെ രൂപമാണോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പൊന്നയ്യ. ഇയാൾ മുൻപ് ഹിന്ദു സമൂഹത്തെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയും വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ മധുരയിലെ കള്ളിക്കുടിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
യാത്രയുടെ ഭാഗമായി സ്ഥലത്തെ പ്രധാന വ്യക്തികളെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി ജോർജ് പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തി. ഭാരത് മാതാവിനെതിരെയും, ഹിന്ദു സമൂഹത്തിനെതിരെയും മോശം പരാമർശം നടത്തിയ പാസ്റ്ററെ സന്ദർശിച്ചതിലൂടെ രാഹുൽ ഗാന്ധി കപട മതേതരത്വമാണ് പുലമ്പുന്നതെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല പറഞ്ഞു.
















Comments