ന്യൂഡൽഹി: ഇന്ത്യയ്‌ക്ക് എക്കാലത്തും ഭീഷണിയായ ചൈനയ്‌ക്കെതിരെ ഏറ്റവും കരുത്തുറ്റ ആയുധമണിഞ്ഞ് സൈനികർ . ചൈന അതിർത്തി പങ്കിടുന്ന 3500 കിലോമീറ്റർ വരുന്ന മേഖലയിലേയ്‌ക്കാണ് ഏറ്റവും അത്യാധുനികമായ ആയുധങ്ങൾ എത്തിച്ചത്. അരുണാചലിൽ ഹൊവിറ്റ്സർ പീരങ്കികൾ അണിനിരത്തിയെന്ന വാർത്ത വന്നതിന് പിന്നാലെയാണ് സൈന്യം ഓരോ സൈനികനും അത്യുഗ്ര പ്രഹരശേഷിയുള്ള തോക്കുകൾ നൽകിയത്.
ആദ്യഘട്ടമായി അരുണാചൽ അതിർത്തിയ്‌ക്ക് തന്നെയാണ് മുൻഗണന. ഹൊവിറ്റ്സർ പീരങ്കികളും ഡ്രോണുകളും നിരീക്ഷണ വിമാനങ്ങളും അണിനിരത്തിക്കൊണ്ടാണ് രണ്ടുമാസം മുന്നേ തന്നെ സൈന്യം ജാഗ്രത വർദ്ധിപ്പിച്ചത്. കരസേനയ്‌ക്കായി അസോൾട്ട് റൈഫിളുകൾ, ലൈറ്റ് മെഷീൻ ഗൺസ്, റോക്കറ്റ് ലോഞ്ചറുകൾ, നിരീക്ഷണത്തിനായി ആളില്ലാ വിമാനങ്ങൾ, ഏത് മലമുകളിലും ഉപയോഗിക്കാവുന്ന വാഹനങ്ങൾ, പകലും രാത്രിയും ശത്രുക്കളെ നിരീക്ഷിക്കാവുന്ന ദൂരദർശിനികൾ എന്നിവയാണ് നൽകിയിരി ക്കുന്നതെന്നും കരസേന അറിയിച്ചു.
അതിർത്തിയിൽ പട്രോൾ പോയിന്റുകളിൽ ചൈനയുടെ അധിനിവേശ ശ്രമം ഏതു നിമിഷവും സൈന്യം പ്രതീക്ഷിക്കുന്നു. അരുണാചൽ-ടിബറ്റ് മേഖലയിൽ ചൈന വളരെ അധികം പ്രകോപനമാണ് സൃഷ്ടിക്കുന്നത്. അതിർത്തി ഗ്രാമങ്ങളെ നിരന്തരം അസ്വസ്ഥ മാക്കുന്ന ചൈനീസ് സൈന്യത്തിനെതിരെ ഏറ്റവു മികച്ച പ്രതിരോധം തീർത്താണ് കരസേന നിലയുറപ്പിച്ചിരിക്കുന്നത്.
















Comments