ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ കിരീടം ചൂടി ലോക ഒന്നാം നമ്പറും പോളണ്ട് താരവുമായ ഇഗ ഷ്വാംതെക്. ടുണീഷ്യൻ താരം ഒൻസ് ജാബൂറിനെ പരാജയപ്പെടുത്തിയാണ് ഇഗ മൂന്നാം ഗ്രാൻസ്ലാം കിരീടം നേടിയത്. സ്കോർ 6-2, 7-5.
ജയത്തോടെ 2014ന് ശേഷം യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ ടോപ് സീഡ് ടെന്നീസ് താരമായി ഇഗ മാറി. 2014ൽ സെറീന വില്ല്യംസ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഹാർഡ് കോർട്ടിൽ ഇഗയുടെ കരിയറിലെ ആദ്യ ഗ്രാൻഡ്സ്ലാം നേട്ടമാണിത്. ഇരുപത്തിയൊന്നുകാരിയായ ഇഗ രണ്ട് ഫ്രഞ്ച് ഓപ്പൺ കിരീടങ്ങളും നേടിയിട്ടുണ്ട്.
Comments