‘പാൽതൂ ജാൻവർ’ സിനിമയുടെ സംവിധായകൻ സംഗീത്.പി.രാജനും ചിത്രത്തിലെ നായികയായ ശ്രുതി സുരേഷും വിവാഹിതരായി. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്.
ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ. കരിക്ക് വെബ് സീരിസിലൂടെ പ്രശസ്തയായ താരമാണ് ശ്രുതി. ജൂൺ, ഫ്രീഡം ഫൈറ്റ്, അന്താക്ഷരി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പാൽതൂ ജാൻവറിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
മിഥുൻ മാനുവൽ തോമസിന്റെ അസോഷ്യേറ്റ് ആയിരുന്നു സംഗീത്. ഇദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് പാൽതൂ ജാൻവർ. ബേസിൽ ജോസഫ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.















