ജയ്പൂർ: സനാതന ധർമ്മം സ്വീകരിച്ച മുസ്ലീം പെൺകുട്ടിയ്ക്ക് നേരെ ഭീഷണിയുമായി മതതീവ്രവാദികളും കുടുംബവും. ഭീഷണിയുടെ പശ്ചാത്തലത്തിൽ പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ജോധ്പൂർ സ്വദേശിനി ഇഖ്രയാണ് ഹിന്ദു മതം സ്വീകരിച്ചത്.
മന്ദസൂർ സ്വദേശിനിയായ രാഹുൽ വെർമ്മയുമായി യുവതി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം മന്ദസൂരിലെ ക്ഷേത്രത്തിൽ ഇരുവരും വിവാഹിതരായി. ഇതിന് മുന്നോടിയായാണ് ഇഖ്ര സ്വമേധയാ ഹിന്ദു മതം സ്വീകരിച്ചത്. എന്നാൽ ഇക്കാര്യം അറിഞ്ഞ ഇഖ്രയുടെ വീട്ടുകാരും മതതീവ്രവാദികളും ഫോണിലൂടെയും, അല്ലാതെയും ഭീഷണിപ്പെടുത്തി. ഇതേ തുടർന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി പോലീസിനെ സമീപിച്ചത്.
മൂന്ന് വർഷം മുൻപാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്. അടുത്തിടെ ഈ വിവരം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞു. ഇതേ തുടർന്ന് വീട്ടുകാരുടെ തടവിലായിരുന്നു പെൺകുട്ടി. പിന്നീട് രാഹുലിന്റെ വീട്ടുകാരും ബന്ധുക്കളും ചേർന്നാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ഹിന്ദു മതം ഏറെ ഇഷ്ടമാണെന്നും, ഇനിയുള്ള ജീവിതം ഹിന്ദുവായി തുടരാനാണ് ആഗ്രഹിക്കുന്നത് എന്നും ഇഖ്ര പറഞ്ഞു.
Comments