അട്ടപ്പാടി : അട്ടപ്പാടി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങൾക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്ന് മധുവിന്റെ കുടുംബം ഗവർണറോട് പരാതിപ്പെട്ടു. ഇത് ദു:ഖകരമായ സംഭവമാണെന്നും ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. തുടർന്ന് നടന്ന ആദിവാസി സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.
സർക്കാരും ഞാനും തമ്മിലുള്ള പ്രശ്‌നം കൊണ്ടല്ല ഇന്ന് അട്ടപ്പാടിയിലെത്തിയത് എന്ന് ഗവർണർ പറഞ്ഞു. അട്ടപ്പാടിയിലെ പരിപാടി രണ്ടു മാസം മുൻപ് ഏറ്റതാണ്. സർക്കാരുമായി ഭിന്നതയില്ല.
ചില മാദ്ധ്യമങ്ങൾ – താനും സർക്കാറും തമ്മിലുള്ള ഉടക്കിനെ തുടർന്നാണ് ഇങ്ങോട്ട് വന്നത് എന്ന് പ്രചരിപ്പിച്ചിരുന്നു. ആ പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയിലെ പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Comments